Kerala
വിലക്കയറ്റം രൂക്ഷം, ജന ജീവിതം പ്രതിസന്ധിയിൽ: വി.ഡി സതീശൻ

സപ്ലൈകോ അടച്ചുപൂട്ടല്‍ ഭീഷണിയിലെന്ന്, പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസഹമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ധന സെസ്, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി എന്നിവ കൂട്ടിയതും സാധാരണക്കാരുടെ ജീവിതത്തില്‍ ദുരിതമായി മാറുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടു മാസത്തിനിടെ റോക്കറ്റ് പോലെ കുതിക്കുകയാണെന്നും അദ്ദേഹംതിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിപണി ഇടപെടല്‍ നടത്തേണ്ട സര്‍ക്കാര്‍ ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കരാറുകാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ ടെന്‍ഡര്‍ നടപടികള്‍ പോലും നടക്കുന്നില്ല. വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നാണ് പറയുന്നത്. വീണ്ടും ടെന്‍ഡര്‍ വിളിച്ചാല്‍ ഓണക്കാലം കഴിഞ്ഞ ശേഷമെ സാധനങ്ങള്‍ ലഭിക്കൂ. സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ പോലും സപ്ലൈകോയില്‍ ലഭ്യമല്ല. ഇതുപോലൊരു പ്രതിസന്ധി സംസ്ഥാനത്ത് ഒരിക്കലും ഉണ്ടായിട്ടല്ല-സതീശൻ പറഞ്ഞു.
ഇഞ്ചി വില രണ്ടു മാസം മുന്‍പ് 150 രൂപയായിരുന്നത് 250- 300 വരെ ഉയര്‍ന്നു.
തക്കാളി വില 35 രൂപയായിരുന്നത് 120 രൂപയായി. ചെറിയ ഉള്ളി 35 രൂപയായിരുന്നത് 120 രൂപയായി. പച്ചമുളക് 60 രൂപയായിരുന്നത് നൂറ് രൂപയോടടുത്തു.
ജീരകം 500 രൂപയായിരുന്നത് 650 രൂപയായി. മുളക് 240 രൂപയായിരുത് 310 രൂപയായി. കടല 120 രൂപയായിരുന്നത് 141 രൂപയായി. ഇത്തരത്തില്‍ ഓരോ സാധനങ്ങളുടെയും വില ഗണ്യമായി വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ ഇടത്തരം കുടുംബങ്ങളുടെ പ്രതിമാസ ചെലവ് 5000 രൂപയില്‍ നിന്നും പതിനായിരമായി വര്‍ധിച്ചു.
ഇന്ധന സെസ് കൂട്ടിയാല്‍ വില്‍പന കുറയുമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. സംസ്ഥാനത്ത് ഡീസല്‍ വില്‍പന കുറഞ്ഞെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ധന വില്‍പന കുറഞ്ഞതോടെ സര്‍ക്കാരിന് കിട്ടേണ്ട വരുമാനം കുറഞ്ഞു. അതിര്‍ത്തികളില്‍ നിന്നും പരമാവധി ഡീസല്‍ അടിച്ച ശേഷമാണ് ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുന്നത്. സെസ് കൂട്ടിയത് തെറ്റായ തീരുമാനമാണെന്ന പ്രതിപക്ഷ വാദം അടിവരയിടുന്നതാണ് ഇന്ധന വില്‍പനയിലെ കുറവ്. ഇന്ധനവില കൂടിയതോടെ പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കൂടി. നെല്‍ കര്‍ഷകര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. ജനങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒണക്കിറ്റ് എല്ലാവര്‍ക്കും നല്‍കില്ലെന്നത് മാധ്യമ വാര്‍ത്തയാണ്. സര്‍ക്കാര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പക്ഷെ കിറ്റ് നല്‍കാന്‍ പറ്റുന്ന സ്ഥിതിയിലല്ല സര്‍ക്കാര്‍. കിറ്റ് മാത്രമല്ല ഓണത്തിന് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സപ്ലൈകോ. 3400 കോടിയോളം രൂപയുടെ ബാധ്യതയാണ് സപ്ലൈകോയ്ക്കുള്ളത്. കെ.എസ്.ആര്‍.ടി.സിക്ക് സംഭവിച്ചത് തന്നെയാണ് സപ്ലൈകോയെയും കാത്തിരിക്കുന്നത്. വിപണി ഇടപെടലിന് പോലും പറ്റാത്ത അവസ്ഥയിലാണ് സപ്ലൈകോ. വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതിന് മുഖ്യമന്ത്രി ഇടപെടാത്തത് അദ്ഭുതകരമാണ്. മുഖ്യമന്ത്രി വിലക്കയറ്റമൊന്നും അറിയുന്നില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Kerala
രമേശ് ചെന്നിത്തല അനുശോചിച്ചു

തിരുവനന്തപുരം: സി.പി.ഐ.സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവാണ് കാനം.
പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു
തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല
1982-ൽ ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു. കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗംസംബന്ധിച്ച വാർത്ത ഞെട്ടലോടെയാണ് താൻ ശ്രവിച്ചത്. കാനത്തിന്റെ വേർപാടിൽ ബന്ധുമിത്രാതികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
Kannur
കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ്

കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കരുത്തനായൊരു നേതാവിനെയാണു നഷ്ടപ്പെട്ടത്. നേരിട്ടു കാണണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു.
കാനം രാജേന്ദ്രൻ്റെ വിയോഗം വളരെ ദുഃഖകരമാണ്. അനാരോഗ്യമുണ്ടെന്ന് അറിയാം. പക്ഷെ, ഇതുപോലൊരു സാഹചര്യത്തിൽ അത് എത്തിച്ചേരുമെന്നു ഒരിക്കലും കരുതിയില്ല. പ്രമേഹസംബന്ധമായ അസുഖവിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല-കെ. സുധാകരൻ പറഞ്ഞു.
രാഷ്ട്രീയരംഗത്ത് വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോയ നേതാവാണ് കാനം. അഭിപ്രായം ആരുടെ മുൻപിലും തുറന്നുപറയാൻ സാധിക്കുന്ന കരുത്തുള്ള നേതാവായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സി.പി. ഐയ്ക്കും കരുത്തനായ നേതാവിനെയാണ് നഷ്‌ടമായത്. പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു. അഭേദ്യമായ ബന്ധമായിരുന്നു. നേരിട്ടു കാണണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരിട്ടുകാണണം, സംസാരിക്കണമെന്നെല്ലാം ഒന്നു രണ്ടു മാസമായി എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അനുശോചനസന്ദേശത്തിൽ കെ സുധാകരൻ എംപി പറഞ്ഞു.
Cinema
നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login