Connect with us
48 birthday
top banner (1)

Featured

ഓണം പൊള്ളും, വെളിച്ചെണ്ണയ്ക്ക് സബ്സിഡി ഇല്ല

Avatar

Published

on

കൊല്ലം: ചുട്ടുപൊള്ളിഓണം വിപണി. പതിമൂന്ന് അവശ്യ സാധനങ്ങൾക്ക് ഒരിക്കലും വിലകൂടില്ലെന്നതാണ് സർക്കാർ അവകാശവാദം. ഇന്നലെയും മുഖ്യമന്ത്രി ഇതാവർത്തിച്ചു. ഈ 13 സാധനങ്ങളിൽ മിക്കതും സപ്ലൈകോടിയിലില്ല. ഇക്കുറി വെളിച്ചെണ്ണയ്ക്ക് സബ്സിഡി ഇല്ല. സർക്കാർ നിശ്ചയിച്ച വില നിലപ്രകാരം 46 രൂപയ്ക്ക് അരലിറ്റർ വെളിച്ചെണ്ണ ലഭിക്കണം. എന്നാൽ തിരുവനന്തപുരം പഴവങ്ങാടിയിലെയും ഫോർട്ടിലെയും സപ്ലൈകോ ഔട്ടലെറ്റുകളിൽ അരലിറ്റർ വെളിച്ചെണ്ണയില്ല. പകരം ശബരിയുടെ ഒരു ലിറ്റർ വെളിച്ചെണ്ണ. വില 126 രൂപ. പതു വിപണിയിൽ 150 രൂപ മുതലാണ് വെളിച്ചെണ്ണ വില.
ഓണമടുത്തപ്പോൾ പലവ്യഞ്ജനത്തിനും പച്ചക്കറിക്കും മാത്രമല്ല കോഴിയിറച്ചിക്കും വില കൂടുകയാണ്. ഒരാഴ്ചകൊണ്ട് അൻപതുരൂപ വരെയാണ്  കോഴി വില വർധിച്ചത്. ഫാമുകൾ കൃത്രിമ ക്ഷാമമുണ്ടാക്കി വിലകൂട്ടുകയാണെന്ന് വ്യാപാരികൾ പറയുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഓണനാളുകളിൽ വില വീണ്ടും കൂടുമെന്നുറപ്പാണ്. 

സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യ സാധനങ്ങളുടെ സ്റ്റോക്കില്ലെന്നത് മാത്രമല്ല, സാധനങ്ങൾ കൂടിയ വിലക്ക് വിൽക്കുന്നതായും പരാതി. സബ്​സിഡി  നിരക്കിൽ നൽകേണ്ട അരലിറ്റർ വെളിച്ചെണ്ണ എവിടെയും ലഭ്യമല്ല. പകരം ഒരു ലിറ്ററിൻറെ ശബരി വെളിച്ചെണ്ണ പകുതി സബ്സിഡി നിരക്കിൽ നൽകുന്നു. മുളക്, മല്ലി, കുറുവ അരി തുടങ്ങിയവയ്ക്കും സർക്കാർ നിശ്ചയിച്ച സബ്​സിഡി  വിലയേക്കാൾ കൂടിയ വിലയാണ് ഈടാക്കുന്നത്.

Advertisement
inner ad

മുളകിന് സർക്കാർ നിശ്ചയിച്ച വില കിലോയ്ക്ക് 75 രൂപ. പക്ഷെ 40 രൂപയുടെ അരക്കിലോ പാക്കറ്റ് മാത്രേ ഇവിടെയുള്ളൂ. രണ്ടെണ്ണം വാങ്ങിയാൽ വില 80 ആയി.  മല്ലിയുടെ സബ്സിഡി വില കിലോയ്ക്ക് 79 രൂപയാണ്. 41.50 രൂപയ്ക്ക് അരക്കിലോ പാക്കറ്റാണ് വിൽക്കുന്നത്. കുറുവ അരിക്ക് സർക്കാർ നിശ്ചയിച്ച വില 25 രൂപയാണെങ്കിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ വിൽക്കുന്നത് 45 രൂപയ്ക്ക്. 
സംസ്ഥാനത്ത് പ്രാദേശികാടിസ്ഥാനത്തിലുള്ള പച്ചക്കറി ഉൽപാദനം കുറഞ്ഞതോടെ ഓണമടുക്കുമ്പോൾ പച്ചക്കറി വില ഇനിയും ഉയരുമെന്ന് കർഷകർ. നഗരപ്രദേശങ്ങളിൽ പൊതുവിപണിയിലെ പച്ചക്കറി വില വലിയ തോതിൽ വർധിച്ചിട്ടുണ്ട്. തക്കാളി കിലോയ്ക്ക് 80 രൂപ, ബീൻസിന് 70 , വെള്ളരി 40, പടവലം 50, വള്ളിപയർ 75 , പച്ചമുളക് 50 ഇങ്ങനെ പോകുന്നു വിലയുടെ കുതിപ്പ് . ചേനക്ക് കിലോക്ക് 52 രൂപയും ചേമ്പിന് 50 രൂപയുമുണ്ട്. വിലയിൽ ഏറ്റവും മുന്നിൽ തൊണ്ടൻ മുളകും മാങ്ങയും ചെറുനാരങ്ങയുമാണ്.

Advertisement
inner ad

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Featured

തൃശൂരിലും പാലക്കാട്ടും ഭൂചലനം

Published

on

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാട്ടും നേരിയ ഭൂചലനം. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്നു തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം. കുന്നംകുളത്തും ഗുരുവായൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട്, വേലൂർ, മുണ്ടൂര് , ചാഴിയാട്ടിരി മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Advertisement
inner ad
Continue Reading

Featured

കു​വൈ​ത്ത് ദുരന്തത്തിൽ ധ​ന​സ​ഹാ​യം പ്രഖ്യാ​പി​ച്ച് എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും

Published

on

തി​രു​വ​ന​ന്ത​പു​രം: കു​വൈ​ത്തിലെ ദുരന്തത്തിൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് വ്യ​വ​സാ​യി​ക​ളാ​യ എം.​എ. യൂ​സ​ഫ​ലി​യും രവി പി​ള്ള​യും. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി അ​ഞ്ചു​ല​ക്ഷം രൂ​പ വീ​ത​വും ര​വി പി​ള്ള ര​ണ്ട് ല​ക്ഷം രൂ​പ വീ​ത​വും ന​ല്‍​കും. ഇ​വ​ര്‍ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു. നോ​ര്‍​ക്ക മു​ഖേ​ന​യാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക.

തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ മ​ല​യാ​ളി​ക​ള്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ല്‍​കാ​നും വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന പ്ര​ത്യേ​ക മ​ന്ത്രിസ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

Advertisement
inner ad
Continue Reading

Featured