സർക്കാരിന്റെ പിടിവാശി; പണിമുടക്കാനുറച്ച് സ്വകാര്യബസ് ഉടമകൾ; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും, ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ട് സ്വകാര്യബസുകളും ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചു. മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി.

Related posts

Leave a Comment