ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധം; ബംഗാൾ മന്ത്രി നിയമസഭയിലേക്ക് എത്തിയത് സൈക്കിൾ ചവിട്ടി .

ന്യൂഡൽഹി: ഇന്ധന വില വിലക്കയറ്റത്തിൽ പ്രതിഷേധിച്ച്‌ സൈക്കിൾ ചവിട്ടി നിയമസഭയിലേക്ക് എത്തി ബംഗാൾ മന്ത്രി. തൃണമൂൽ കോൺഗ്രസ് മന്ത്രിയായ ബെച്ചറാം മന്നയാണ് നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയത്. സിംഗൂരിലെ വീട്ടിൽ നിന്ന് കൊൽക്കത്തയിലെ നിയമസഭാ മന്ദിരത്തിലേക്ക് 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മന്ത്രി എത്തിയത്. ബംഗാൾ നിയമസഭയിൽ ബജറ്റ് സമ്മേളനം തുടരുകയാണ്.

ദിനം പ്രതി ഇന്ധനവില വർധിപ്പിച്ച്‌ നരേന്ദ്രമോദി സർക്കാർ സാധാരണക്കാരന്റെ ബാധ്യത വർധിപ്പിക്കുകയാണ്, വില കുറയ്ക്കാനാവശ്യമായ ഒരു നടപടിയും മോദി സർക്കാർ സ്വീകരിക്കുന്നില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച്‌ തൃണമൂൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 10നും 11നുമാണ് പ്രതിഷേധം.

Related posts

Leave a Comment