Connect with us
48 birthday
top banner (1)

Kerala

വിലക്കയറ്റം ഭീകരം, സർക്കാർ കാഴ്ചക്കാരാകുന്നു: വി.ഡി. സതീശൻ

Avatar

Published

on

തിരുവനന്തപുരം: അതിഭീകരമായ വിലക്കയറ്റം മൂലം സംസ്ഥാനത്തെ സാധാരണ ജനങ്ങൾ ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇവിടെ ഭരണം ഇല്ലാത്ത അവസ്ഥയാണ്. ഭരണകൂടത്തിന്റെ ഒരു സഹായവും ജനങ്ങളിൽ എത്തുന്നില്ല. ഭരണാധികാരികൾ അന്ധന്മാരായി ഊര് ചുറ്റുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
കേരള എൻ .ജി .ഒ അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ പൊതുവിപണിയിൽ ഇടപെടേണ്ട സർക്കാർ മൗനം ഭജിക്കുന്നു. ഇലക്ഷൻ അട്ടിമറിക്കാൻ വേണ്ടി കിറ്റ് കൊടുത്ത പണം തിരികെ നൽകാത്തതിനാൽ പൊതുവിതരണ സംവിധാനം തന്നെ അവതാളത്തിൽ ആയിരിക്കുകയാണ്. ഓണക്കാലത്ത് പച്ചക്കറി വില സർവകാല റെക്കോർഡിൽ എത്തി. വൈദ്യുതചാർജ് പലവട്ടം വർദ്ധിപ്പിച്ചു . വെള്ളക്കരവും ഇന്ധന സെസും വസ്തു നികുതിയും കെട്ടിടനികുതിയും വർദ്ധിപ്പിച്ചു . എന്നാൽ സാധാരണക്കാരന്റെ വരുമാനത്തിൽ ഒരു രൂപ പോലും വർദ്ധനവ് ഉണ്ടായില്ല.

Advertisement
inner ad

അതുപോലെ തന്നെയാണ് സർക്കാർ ജീവനക്കാരുടെ കാര്യവും. വിലവർദ്ധനവിനെ നേരിടാനുള്ള ക്ഷാമ ബത്ത കുടിശികയായിട്ട് മൂന്നുവർഷം കഴിഞ്ഞു. ആറ് ഗഡുകളിലായി 19 ശതമാനം ക്ഷാമ ബത്തയാണ് കുടിശ്ശികയായി ഉള്ളത്. കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം നാലു വർഷമായി മരവിപ്പിച്ചിരിക്കുന്നു. ജീവനക്കാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയായി കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതി സർക്കാർ ജീവനക്കാർക്ക് യാതൊരു ഉപയോഗവും ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്.

സംസ്ഥാനത്തെ ചരിത്രത്തിൽ ഇതേവരെ ഉണ്ടാകാത്തവണ്ണം അവകാശനിഷേധങ്ങളുടെ ഘോഷയാത്രയാണ് കഴിഞ്ഞ ഏഴ് വർഷക്കാലമായി കാണുന്നത്. ജനകീയതയുടെ മുഖംമൂടി അണിഞ്ഞ് ജനങ്ങളെ കൊള്ള ചെയ്യുന്ന ഭരണകൂടമാണ് ഇന്നുള്ളത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാൻ തയ്യാറാകുന്നില്ല. ഒരുമാസത്തെ ശമ്പളം ബോണസ്സായി നൽകിയിരുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ ഇടതു സർക്കാർ ജീവനക്കാർക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയാണ്.

Advertisement
inner ad

പൊതുജനങ്ങൾക്ക് മുൻകാലത്ത് നൽകിയിരുന്ന ഓണക്കിറ്റ് പോലും പരിമിതപ്പെടുത്തുമെന്നാണ് പറയുന്നത്. സർക്കാർ വിഹിതമില്ലാതെയും മതിയായ ആശുപത്രികളിലില്ലാതെയും മെഡിസെപ്പ് അട്ടിമറിച്ചു. PSC യെ നോക്കുകൂത്തിയാക്കി 3 ലക്ഷം പിൻവാതിൽ നിയമനങ്ങൾ നടത്തി.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ നാലും അഞ്ചും വർഷം കഴിഞ്ഞ് നൽകുമെന്ന് കടം പറയാൻ സർക്കാരിന് എന്ത് ധാർമികതയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. വിൻസെൻ്റ് എംഎൽഎ , എ.എം. ജാഫർ ഖാൻ ,എം .ജെ. തോമസ് ഹെർബിറ്റ് ,എസ്. ഉമാശങ്കർ, എ .പി .സുനിൽ, കെ. കെ .രാജേഷ് ഖന്ന , രഞ്ജു. കെ .മാത്യു, ടി.വി രാമദാസ്, ജെ.സുനിൽ ജോസ്. എം. പി ഷനിജ്, ബി പ്രദീപ് കുമാർ, സലീല കുമാരി എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured