വില 1.35 കോടി ; കോഹ്‌ലിയുടെ ലംബോര്‍ഗിനി കൊച്ചിയിൽ വിൽപ്പനയ്ക്ക്

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലി ഉപയോഗിച്ചിരുന്ന വാഹനം കൊച്ചിയിൽ വിൽപനയ്ക്ക്. കൊച്ചി കുണ്ടന്നൂരിലെ റോയൽ ഡ്രൈവ് ഷോറൂമിലാണ് ലംബോർഗിനി ഗല്ലാർഡോ സ്പൈഡർ കാർ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. പതിനായിരത്തോളം കിലോമീറ്റർ ഓടിച്ച ശേഷം കോലി വിറ്റ കാർ മറ്റൊരാൾ വാങ്ങുകയും മുംബൈയിൽ അയാളുടെ പക്കൽ നിന്ന് കൊച്ചിയിൽ എത്തിക്കുകയുമായിരുന്നു. കാറിന് 1.35 കോടി രൂപയാണ് വില. 2013 മോഡൽ കാർ 2015 ലാണ് കോഹ്‌ലിയുടെ പക്കൽ എത്തിയത്. സെലിബ്രേറ്റികൾ ഉപയോഗിച്ച കാറുകൾക്ക് വൻ ഡിമാന്റാണ് പൊതുവെ കേരളത്തിൽ. അത് കൊണ്ടാണ് കാർ കേരളത്തിലെത്തിച്ചത്.

Related posts

Leave a Comment