പത്രപ്രവര്‍ത്തകര്‍ എസ് പി ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു

മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി കെ പി എം റിയാസിനെ മര്‍ദ്ദിച്ച സി ഐ ഫര്‍ഷാദിനെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കില്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവുമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷ് പറഞ്ഞു.
ഫര്‍ഷാദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നടത്തിയ മലപ്പുറം എസ് പി ഓഫിസ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫര്‍ഷാദിന് സ്ഥലം മാറ്റം നല്‍കി സംരക്ഷിയ്ക്കുന്ന നടപടി അംഗീകരിയ്ക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പൊലീസ് രാജ് അവസാനിപ്പിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശംസുദ്ധീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി വി രാജീവ്, ജോയിന്റ് സെക്രട്ടറി പി ഷംസീര്‍,സംസ്ഥാന കമ്മറ്റി അംഗം എസ് മഹേഷ് കുമാര്‍,സുരേഷ് എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി വി സന്ദീപ്, ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ പി എ അബദുള്‍ ഹയ്യ്,പി ഡി ഷിബി, കെ ഷമീര്‍, വി പി നിസാര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

Related posts

Leave a Comment