News
ഭീകരരുടെ സാന്നിധ്യം: തിരച്ചില്‍ ആരംഭിച്ചു
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഗ്രാമത്തില്‍ രണ്ട് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ ആരംഭിച്ചതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഡെഹ്റ കി ഗാലിക്ക് സമീപമുള്ള സലാംപുര ഗ്രാമത്തില്‍ കറുത്ത വസ്ത്രം ധരിച്ച രണ്ട് ആയുധധാരികളായ പ്രതികള്‍ നീങ്ങുന്നത് കണ്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടന്‍ രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, പൊലീസ് എന്നിവരുടെ സംയുക്ത ഓപ്പറേഷന്‍ ആരംഭിക്കുകയായിരുന്നു. ഭീകരരെന്ന് സംശയിക്കുന്നവര്‍ താഴ്ന്ന പംഗൈയിലേക്ക് നീങ്ങുന്നത് കണ്ടതായും തിരച്ചില്‍ നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.
പൂഞ്ചിലെ സുരന്‍കോട്ട് ഏരിയയിലെ സനായി, ജംഗല്‍, പട്ടാന്‍, കിഷ്ത്വാര്‍ ജില്ലയിലെ ദ്രബ്ഷല്ല മേഖലയിലെ ബംഗാര്‍-സരൂര്‍ വനം എന്നിവിടങ്ങളിലെ സമീപ ഗ്രാമങ്ങളിലും സുരക്ഷാ സേന ചൊവ്വാഴ്ച രാവിലെ തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞദിവസം ദോഡ ജില്ലയില്‍ ഭീകരരുമായുള്ള ഏററുമുട്ടലില്‍ മേജര്‍ അടക്കം നാലുസൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
News
‘സൈബർ ബുള്ളിയിങ്’ നൽകുന്ന മാനസികാഘാതം അഡ്വ.വിഷ്ണു വിജയൻ
‘ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത് പോലും കുറ്റകരമാണ്. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കാവുന്നതാണ്. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും.
അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും വിഷം നിർത്താതെ ചീറ്റിയെറിയുകയാണ് നമ്മുടെ സൈബറിടങ്ങൾ പലപ്പോഴും. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യസമില്ലാതെ, കേട്ടാലറക്കുന്ന ഭാഷയിൽ കമന്റുകൾ ചെയ്യാനും, അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാനും, ഇൻബോക്സുകളിൽ ചോദ്യം ചെയ്യാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ആളുകൾ തയാറാവുന്നു എന്നതാണ് വിർച്വൽ ലോകത്തെ സംബന്ധിച്ച ഭീകരത. മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടാൻ പാകത്തിനുള്ളതാണ് ഈ ‘സൈബർ ബുള്ളിയിങ്’ നൽകുന്ന മാനസികാഘാതം. സ്ത്രീകളുടെ നല്ല നടപ്പും ശുദ്ധിയും ഒക്കെ പരിശോധിക്കാൻ സൈബറിടത്തെ മനുഷ്യർക്ക് വലിയ ഉത്സാഹമാണ്. എത്ര ഉയരത്തിൽ എത്തിയാലും എത്ര വലിയ നേട്ടങ്ങൾ കൈവരിച്ചാലും സ്വപനങ്ങൾക്ക് പിറകെ പായുമ്പോഴും ഈ സ്ത്രീകൾ സമൂഹത്തിന്റെ ഓഡിറ്റിങ്ങിന് വിധേയമാകുന്നു. പേരില്ലാത്ത മുഖമില്ലാത്ത മനുഷ്യരുടെ സദാചാര കണ്ണുകളിലൂടെ അവർ സദാ വിലയിരുത്തപ്പെടുന്നു. അവരുടെ പ്രതീക്ഷകൾക്ക് ഒത്തുയരാത്ത സ്ത്രീകളെ ‘പോക്ക് കേസ്’ എന്ന് വിലയിരുത്താനും പോസ്റ്റുകളും കമന്റുകളും പങ്കുവെക്കാനും പിന്നെ ധൃതിയാകുന്നു. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള അപാകതയും ഇത്തരക്കാർ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഒരാളുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പോ നിലപാടുകളോ വിവാഹമോ വിവാഹമോചനമോ പ്രണയമോ കുടുംബകാര്യമോ, നമ്മുടെ കാര്യമാവുകയും അതിൽ നമുക്ക് ഇടപെടാമെന്ന നില വരികയും ചെയ്യുന്നത് എപ്പോഴാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ വ്യഗ്രതയിൽ നിന്നാണ് ഈ നിലയും വരുന്നത്. ഒരു കാലത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ അവരുടെ വീറും വാശിയും തീർത്തത് മുദ്രാവാക്യങ്ങളിലായിരുന്നു. എതിർപാർട്ടിക്കാരനെ നേരിടാൻ അവർ അടുത്ത തെരുവ് പ്രകടനത്തിനായി കാത്തിരുന്നു. കിട്ടുന്ന ആദ്യത്തെ അവസരത്തിൽ വീറും വാശിയുമെല്ലാം സംസ്‌കാരലേശമുള്ളവർ ഉപയോഗിക്കാൻ മടിക്കുന്ന പദങ്ങൾ കോർത്ത മുദ്രാവാക്യങ്ങളിൽ അവർ തീർത്തു. അടുത്ത പ്രകടനം വരട്ടെ, കാണിച്ചുതരാം എന്ന് ഈ ഗണത്തിൽ പെട്ടവർ അങ്ങാടികളിൽ അന്യോന്യം വീമ്പു പറഞ്ഞ് വാശി തീർത്തു.
മുദ്രാവാക്യങ്ങളുടെ സ്ഥാനം ഇന്ന് സൈബർ ഇടങ്ങളിലെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും വഴിമാറിയിരിക്കുന്നു. മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ കിടന്ന് പിന്നെ, പിന്നെ മാഞ്ഞു പോകും. സൈബർ ഇടം അങ്ങനെയല്ല. അവ കാലാകാലം നിലനിൽക്കും. പാലക്കാടും തൃക്കാക്കരയിലും പുതുപ്പള്ളിയിലുമെല്ലം വിജയവും തോൽവിയും തീരുമാനിച്ചതിൽ സൈബർ ഇടത്തിനും ചാനൽ സാന്നിധ്യങ്ങൾക്കുമുള്ള പങ്ക് പാർട്ടികൾ വിലയിരുത്താതിരിക്കില്ല. അതിനനുസരിച്ചുള്ള മാറ്റം പ്രതീക്ഷിക്കാം. സമൂഹത്തിന്റെ ഉയർച്ച കാഴ്ചകളിൽ നിലകൊള്ളുന്ന എല്ലാവരും സൈബർ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. വളരെ സാധാരണക്കാർ വലിയതോതിൽ സൈബർ അധിക്ഷേപങ്ങൾക്ക് ഇരയാകുമ്പോൾ യാതൊരു നടപടികളും ഉണ്ടാകാറില്ല എന്ന് മാത്രമല്ല, അവരെ പൊതു സമൂഹത്തിലേക്ക് കോമാളികളായി ഇട്ടു നൽകുന്ന സമീപനവും ഉണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാധ്യതകൾ അധിക്ഷേപങ്ങൾക്കുള്ള അവസരമായാണ് പലരും ഉപയോഗപ്പെടുത്തുന്നത്. ഇവിടെ ബോബി ചെമ്മണ്ണൂരിനെതിരായ പരാതി സാമൂഹ്യ മാധ്യമങ്ങളെ അധിക്ഷേപത്തിനുള്ള ഇടമാക്കുന്ന എല്ലാവർക്കുമുള്ള താക്കീതാണ്. ഇതിനെ പൊതുസമൂഹം കൃത്യമായി ഉൾക്കൊള്ളുകയും അതിനനുസരിച്ച് മാറുകയും ചെയ്യേണ്ടതുണ്ട്. അതുപോലെതന്നെ ഭരണസംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും ഒരു വ്യക്തിയെ മാനസികമായും അല്ലാതെയും ഇല്ലാതാക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ കൂടുതൽ ഉറച്ച പോരാട്ടം നയിക്കേണ്ടതുണ്ട്. സൈബർ ഇടത്തെ വാക്കും വരികളുമെല്ലാം പ്രബുദ്ധ കേരളം ഇഴകീറി പരിശോധിക്കേണ്ടത് അനിവാര്യതയാണ്.
Kerala
ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ പന്തീരാങ്കാവ് സ്വദേശി കെ.കെ ഹര്‍ഷിനക്കെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇപ്പോള്‍ നടക്കുന്ന ഹര്‍ഷിനയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. ഹര്‍ഷിനയെ വീട്ടില്‍ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു. ഹര്‍ഷിനക്ക് ആവശ്യമെങ്കില്‍ വനിതാകമ്മീഷന്‍ ഇടപെടലിന്റെ ഭാഗമായി സൗജന്യ നിയമസഹായം നല്‍കുമെന്നും സതീദേവി പറഞ്ഞു.
നഷ്ടപരിഹാരം തേടി ഹര്‍ഷിന ഈ ആഴ്ച ജില്ലാ കോടതിയില്‍ ഹരജി നല്‍കാനിരിക്കെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശങ്ങള്‍. വയറ്റില്‍ കത്രിക കുടുങ്ങിയത് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു തന്നെയെന്നു വ്യക്തമാക്കി പൊലീസ് 2023 മാര്‍ച്ച് 29ന് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍, 2 സ്റ്റാഫ് നഴ്സുമാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2017 നവംബര്‍ 30ന് ആയിരുന്നു മെഡിക്കല്‍ കോളജില്‍ നടന്ന ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബര്‍ 17ന് മെഡിക്കല്‍ കോളജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍ നിന്ന് ആര്‍ട്ടറി ഫോര്‍സെപ്സ് (കത്രിക) കണ്ടെടുക്കുകയും ചെയ്തിരുന്നു.
Kerala
വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്ന് മന്ത്രി ഒ ആര്‍ കേളു
കല്‍പറ്റ: വയനാട് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന വയനാട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വനമേഖലയിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണ്. വനം വകുപ്പ് ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നിരീക്ഷണം നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ അറിയിച്ചു.
അമരക്കുനിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെത്തിയ ബേലൂര്‍ മഖ്‌നയുടെ സഞ്ചാരപാത നിരീക്ഷിക്കുന്നതിന് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ആനത്താരകളിലെ നിരീക്ഷണം, രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. നോര്‍ത്ത് /സൗത്ത് ഡി എഫ് മാരുടെ കീഴിലുള്ള ആര്‍.ആര്‍.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്തണം.
ജില്ലയിലെ വന്യമൃഗ സംഘര്‍ഷത്തിന് പ്രത്യേക പരിഗണന നല്‍കി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ബീറ്റ് ഫോറസ്റ്റ് ഉദ്യോര്‍ഗിഥികളെ അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. വനമേഖലയില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞക്കാടുകള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനും കര്‍ശന നിര്‍ദേശം നല്‍കി. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള ആശ്വാസ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ അനാസ്ഥ പാടില്ലെന്നും നടപടികള്‍ വേഗത്തിലാക്കാനും യോഗം അറിയിച്ചു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, സൂരജ് ബെല്‍ ഐ.എഫ്.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login