Connect with us
48 birthday
top banner (1)

Pathanamthitta

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം: അരവണ നശിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും

Avatar

Published

on

പത്തനംതിട്ട: ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈകോടതി വില്‍പന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിന്‍ അരവണ നീക്കാന്‍ തെരഞ്ഞെടുത്ത മൂന്ന് കമ്പനികളെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ബുധനാഴ്ച സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന യോഗത്തിലാണ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.

ഇന്ത്യന്‍ സെന്‍ട്രീഫ്യൂജ് എഞ്ചിനീയറിങ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്- 1,16,23,000, അക്വാക്‌സിയ വാട്ടര്‍ സൊലൂഷന്‍സ് – 1,75,02,152. 94, പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്- 1,88,11,560 എന്നീ കമ്പനികളാണ് അന്തിമപട്ടികയിലുള്ളത്. കാലാവധി കഴിഞ്ഞ അരവണ നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് മൂന്നാമതും വിളിച്ച ടെന്‍ഡര്‍ ജൂണ്‍ 24നാണ് തുറന്നത്.

Advertisement
inner ad

മൂന്നാമത്തെ ടെന്‍ഡറില്‍ ആറ് കമ്പനി പങ്കെടുത്തതില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത മൂന്ന് കമ്പനികളെ തെരഞ്ഞെടുത്തിരുന്നു. സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അരവണ നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നായിരുന്നു ഹൈകോടതി നിര്‍ദേശം.അരവണ നീക്കാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ആദ്യ രണ്ട് ടെന്‍ഡറില്‍ എച്ച്.എല്‍.എല്‍ മാത്രമാണ് പങ്കെടുത്തത്. അരവണ നീക്കം ചെയ്യാന്‍ ഒന്നേമുക്കാല്‍ കോടി രൂപ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.ഇത് കൂടുതലാണെന്ന ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് വീണ്ടും ക്ഷണിച്ച ടെന്‍ഡറില്‍ എച്ച്.എല്‍.എല്‍ ഉള്‍പ്പെടെ ആറ് കമ്പനികള്‍ പങ്കെടുത്തു. ശബരിമലയില്‍ നിന്ന് നീക്കം ചെയ്യുന്ന അരവണ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ടെന്‍ഡറില്‍ വ്യക്തമാക്കണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ 2022-23 തീര്‍ഥാടനകാലം അവസാനിക്കാറായ ജനുവരിയിലാണ് വില്‍പന തടയപ്പെട്ടത്. ബാക്കി വന്ന 6.65 ലക്ഷം ടിന്‍ അരവണ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.

Advertisement
inner ad

തുടര്‍ന്ന് കേസ് സുപ്രീംകോടതിയില്‍ എത്തുകയും അരവണയുടെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിര്‍മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു.ഇതോടെ പഴകിയ അരവണ വീണ്ടും വില്‍ക്കാനാവാത്ത സാഹചര്യമുണ്ടായി. ഈ ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് 6.65 കോടി നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെയാണ് പഴകിയ അരവണ നീക്കം ചെയ്യാന്‍ വീണ്ടും ഒരുകോടിയില്‍പരം രൂപ മുടക്കേണ്ടിവരുന്നത്.

ഒരു വര്‍ഷത്തിലേറെയായി മാളികപ്പുറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണയിലെ ശര്‍ക്കര പുളിച്ച് കണ്ടെയ്‌നറുകള്‍ പൊട്ടാന്‍ തുടങ്ങിയിരുന്നു. വന്യമൃഗസാന്നിധ്യം കൂടുതലുള്ള പാണ്ടിത്താവളത്തോട് ചേര്‍ന്ന ഗോഡൗണില്‍ അരവണ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ശര്‍ക്കരയുടെ മണംപിടിച്ച് ആന ഉള്‍പ്പെടെ വന്യജീവികളെത്തുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.2022 – 23 തീര്‍ഥാടനകാലത്തിന് മുമ്പ് അരവണ സന്നിധാനത്തുതന്നെ വലിയ കുഴികളെടുത്ത് മൂടാന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍, ഈ നീക്കം വനംവകുപ്പ് ഇടപെട്ട് തടഞ്ഞതോടെ അരവണ സന്നിധാനത്തിനുപുറത്ത് എത്തിച്ച് സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.അരവണ നീക്കത്തിന് സര്‍ക്കാറിന്റെ സഹായം തേടാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കില്ലെന്നാണ് സൂചന.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ക്ഷേത്രത്തില്‍ വന്‍ മോഷണം

Published

on

തിരുവല്ല: ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തിതുറന്ന മോഷ്ടാക്കള്‍ ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. മോഷണം പതിവാണെന്നും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും ക്ഷേത്രഭരണസമിതി ആവശ്യപ്പെട്ടു.പുലര്‍ച്ചെ അഞ്ചുമണിയോടെ മേല്‍ശാന്തി ക്ഷേത്രം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.

ഓട്ട് വിളക്കുകളും തൂക്കു വിളക്കുകളും കലശ കുടങ്ങളും പിത്തള പറയും ഉള്‍പ്പെടെ മോഷണം പോയതായി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.ആര്‍. ശശികുമാര്‍ പറഞ്ഞു. മോഷണ മുതല്‍ കൊണ്ടുപോകുവാന്‍ തസ്‌കരസംഘം ഓട്ടോറിക്ഷ പോലെയുള്ള വാഹനം ഉപയോഗിച്ചതായി പൊലീസിന് സംശയമുണ്ട്.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മോഷണം പതിവായതോടെ ക്ഷേത്രത്തില്‍ വാച്ചറെ നിയോഗിക്കുവാന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.പ്രദശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

Advertisement
inner ad
Continue Reading

Kerala

മന്ത്രി വീണാ ജോർജ് മാലയിട്ട് സ്വീകരിച്ചതിൽ എസ്എഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയും

Published

on

പ​ത്ത​നം​തി​ട്ട: കഴിഞ്ഞദിവസം പത്തനംതിട്ടയിൽ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സി​പി​എ​മ്മി​ലേ​ക്ക് മാലയിട്ട് സ്വീകരിച്ച കാപ്പ കേ​സ് പ്ര​തി​ക്കൊ​പ്പം വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പ്ര​തി​യും. എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രെ വെട്ടിക്കൊലപ്പെടുത്താൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി സു​ധീ​ഷാ​ണ് സിപിഎ​മ്മി​ല്‍ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഈ ​കേ​സി​ല്‍ സു​ധീ​ഷ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി.​ഉ​ദ​യ​ഭാ​നു​വും ചേ​ര്‍​ന്നാ​ണ് സു​ധീ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

Advertisement
inner ad

അ​തേ​സ​മ​യം പാ​ര്‍​ട്ടി​യി​ലേ​ക്ക് പു​തു​താ​യി വ​ന്ന​വ​രു​ടെ പേ​രി​ല്‍ ഒ​രു​പാ​ട് കേ​സു​ക​ള്‍ കാ​ണു​മെ​ന്ന് ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. സു​ധീ​ഷി​നെ​തി​രാ​യ കേ​സി​ൽ വാ​ദി​യും പ്ര​തി​യും ചേ​ര്‍​ന്ന് കേ​സൊ​ഴി​വാ​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​യാ​ള്‍ പ്ര​തി​ക​രി​ച്ചു.

Advertisement
inner ad
Continue Reading

Pathanamthitta

കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി

Published

on

പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന ആളാണ് പിടിയിലായ യദുകൃഷ്ണ.

സിപിഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതിയെ ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ അഭിവാദ്യം ചെയ്ത് സ്വീകരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് അന്ന് ഇയാള്‍ക്കൊപ്പം തന്നെ പാര്‍ട്ടിയില്‍ എത്തിയ യദുകൃഷ്ണ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പിടിയിലായിരിക്കുന്നത്.

Advertisement
inner ad

യുവാക്കള്‍ക്കൊപ്പമായിരുന്ന യദുകൃഷ്ണയെ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് കേസെടുത്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. പ്രാദേശിക സിപിഎം നേതാക്കള്‍ ഇടപെട്ടാണ് ഇയാളെ ജാമ്യത്തില്‍ വിട്ടതെന്നാണ് വിവരം.കുമ്പഴയില്‍ നടന്ന സമ്മേളനത്തില്‍ വെച്ചാണ് കാപ്പ കേസ് പ്രതി അടക്കം 62 പേര്‍ സിപിഎമ്മില്‍ ചേരുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured