Connect with us
head

Featured

ശബരിമലയിലെ അരവണയിൽ കീടനാശിനി സാന്നിധ്യം; ഭക്ഷ്യയോഗ്യമല്ലന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

Veekshanam

Published

on

എറണാകുളം: അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കീടനാശിനി സാന്നിധ്യം. ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്നാണ്കേന്ദ്ര ഏജൻസിയുടെ റിപ്പോർട്ട്. ഇതിനെ തുടർന്ന് എഫ്എസ്എസ്എഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പതിനാലോളം രാസവസ്തുക്കളുടെ സാന്നിധ്യമാണ് ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലക്കായിൽ കണ്ടെത്തിയത്. ഇത് അനുവദനീയമായ അളവിനേക്കാൾ കൂടുതൽ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പറയുന്നു.

കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര ഏജൻസി പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷ ലാബാണ് ഏലക്കായുടെ ഗുണനിലവാരം പരിശോധിച്ചത് എന്നാൽ നേരത്തെ ദേവസ്വം ബോർഡ് പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്നുള്ള റിപ്പോർട്ടായിരുന്നൂ നൽകിയത്. ഇപ്പൊൾ കരാർ നൽകിയിരിക്കുന്ന കമ്പനിയെ ഒഴിവാക്കി പുതിയ കരാർ നൽകേണ്ടതുണ്ടോ എന്ന് കോടതി വ്യക്തമാക്കും. കൂടാതെ ദേവസ്വം ബോർഡും കരാറുകാരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നുമുള്ള സംശയവും ഉയരുന്നുണ്ട്.

Advertisement
head

Featured

ഫെബ്രുവരി 7ന് കോണ്‍ഗ്രസ്
കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തും

Published

on

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍.ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

Advertisement
head
Continue Reading

Featured

ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും

Published

on

സുഡാൻ: ആ​ഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശന വിവരം അറിയിച്ചത്.

Continue Reading

Featured

ഇടുക്കി മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി

Published

on

ഇടുക്കി: മുതിരപ്പുഴയിൽ വിനോദസഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപ് (20)നെയാണ് കാണാതായത്. മുതിരപ്പുഴയിലെ ചുനയംമാക്കൽകുത്ത് കാണാനാണ് സന്ദീപും സുഹൃത്തുക്കളും എത്തിയത്‌. വെള്ളത്തിലിറങ്ങിയ സന്ദീപ് കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

Continue Reading

Featured