Connect with us
fed final

Ernakulam

ഭക്ഷ്യസുരക്ഷ വകുപ്പ് പിടികൂടിയ പഴകിയ കോഴിയിറച്ചിയില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം

Avatar

Published

on

എറണാകുളം:  കളമശ്ശേരിയിൽ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനാ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രൊസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.ഇക്കഴിഞ്ഞ 12നാണ് കളമശേരി നഗരസഭാപരിധിയിലെ കൈപ്പടമുകളിലെ വാടകവീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച അനധികൃത ഇറച്ചി വില്‍പനശാലയില്‍ നിന്നാണ് അഞ്ഞൂറ് കിലോയിലധികം വരുന്ന പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തത്. ഇറച്ചി പിടിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഇവിടെ നിന്നും ഇറച്ചി വിതരണം ചെയ്ത എറണാകുളം ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ പേര് വിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരുന്നു.

Ernakulam

ലൈഫ് മിഷൻ അഴിമതിക്കേസ് ; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Published

on

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Continue Reading

Business

കസ്റ്റമറുടെ ജന്മദിനത്തിൽ, അപ്രതീക്ഷിത സമ്മാനമൊരുക്കി ഫെഡറൽ ബാങ്ക്

Published

on

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ബാങ്കിലെത്തിയ കസ്റ്റമർക്ക് അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ഞെട്ടിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ. ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ കസ്റ്റമറായ ജോളി സെബാസ്റ്റ്യൻ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാർ സർപ്രൈസ് ആയി കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കിയത്.

ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാർവത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിർത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറൽ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിൻ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജോളി സെബാസ്റ്റ്യനു വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വം; 500കോടി രൂപ പിഴ ചുമത്തുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

Published

on

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നും വേണ്ടിവന്നാല്‍  അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ‌് നൽകി.സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാല്‍ തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ഇതിലൂടെ  ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. വിശദമായി പരിശോധിച്ച് വേണ്ടിവന്നാല്‍ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Featured