തായ്വാന് നേരെ പടയൊരുക്കം ; ചൈനയെ പ്രതിരോധത്തിലാക്കി രാജ്യങ്ങൾ

ബീജിംഗ്: ചൈനയുമായി വ്യാപാര-പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടാന്‍ മടിച്ച്‌ കൂടുതല്‍ രാജ്യങ്ങള്‍. യുക്രെയ്‌നെ റഷ്യ ആക്രമിച്ചതിന് പിന്നാലെ തായ്വാന് നേരെ പടയൊരുക്കം നടത്തുന്ന ചൈനയ്‌ക്ക് ശക്തമായ അന്താരാഷ്‌ട്ര പ്രതിരോധമാണ് കാത്തിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ മുതല്‍മുടക്കാന്‍ വലിയ ഓഫറുകളുമായി ബീജിംഗ് നീങ്ങിയിട്ടും പലരും പിന്‍വാങ്ങുകയാണ്.

ലിത്വാനിയ പിന്‍വാങ്ങിയതിന് പിന്നാലെ ലാത്വിയയും എസ്റ്റോണിയയും ചൈനയുമായുള്ള പങ്കാളിത്തം ഉപേക്ഷിക്കുകയാണ്. ആഗോളതലത്തിലെ മനുഷ്യാവകാശ നിയമങ്ങളേയും അന്താരാഷ്‌ട്ര നിയമങ്ങളേയും പാലിക്കാനാണ് തങ്ങള്‍ക്ക് താല്‍പ്പര്യമെന്നാണ് ഇരുരാജ്യ ങ്ങളും നയതന്ത്രപരമായ ഉത്തരം നല്‍കിയിരിക്കുന്നത്.ബാള്‍ട്ടിക് രാജ്യങ്ങളില്‍ മുതല്‍മുടക്കുന്നതിലൂടെ യൂറോപ്പിലേയ്‌ക്കും കടന്നുകയറാനുള്ള ചൈനയുടെ നീക്കമാണ് പാളുന്നത്. തായ്വാന് താല്‍ക്കാലിക എംബസി തുറക്കാന്‍ അനുവദിച്ചതോടെയാണ് ലിത്വാനിയ-ചൈന ബന്ധം തകര്‍ന്നത്. ഇതിന് പിന്നാലെ തായ്‌വാന് പിന്തുണ പ്രഖ്യാപിച്ച പല രാജ്യങ്ങളും വണ്‍ ചൈന പോളിസിയെ എതിര്‍ക്കുകയാണ്.

ചൈനയുമായി പങ്കാളിത്തമുള്ള പല രാജ്യങ്ങളും പിന്മാറുമെന്നാണ് സൂചന. നിലവില്‍ ക്രൊയേഷ്യ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ എന്നിവരാണ് നിലവില്‍ ചൈനയുമായി വാണിജ്യ-പ്രതിരോധ പങ്കാളിത്ത മുള്ളവര്‍. ചൈനയുടെ അധിനിവേശ സ്വഭാവം എല്ലാ രാജ്യങ്ങളേയും മാറ്റി ചിന്തിക്കുകയാണ്. ശ്രീലങ്കയിലേയും പാകിസ്താനിലേയും വിഷയങ്ങളും അന്താരാഷ്‌ട്രതലത്തില്‍ ചൈനയുടെ കുതന്ത്രത്തെ തുറന്നുകാട്ടുന്നതില്‍ ഒരു പരിധിവരെ സഹായകമാവുകയാണ്.

Related posts

Leave a Comment