ഭാവി സുരക്ഷിതമാക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ സ്വീകരിച്ച മികച്ച അറബ് രാജ്യമായ് യു.എ.ഇ

ഭാവിക്കായുള്ള  തയ്യാറെടുപ്പുകൾ സ്വീകരിച്ച  ലോക രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയും. അറബ് ലോകത്ത് ഒന്നാമതും, ’27’ വളർന്നുവരുന്ന ആഗോള സമ്പദ്‌വ്യവസ്ഥകളിൽ മൂന്നാം സ്ഥാനവുമാണ് യു.എ.ഇയ്ക്ക്. ഗൂഗിളിൻറെ പങ്കാളിത്തത്തോടെ പ്രസിദ്ധീകരിച്ച  അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.  പോർച്ചുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് ആഗോളതലത്തിൽ പുറത്തിറക്കിയ  ഭാവിക്കായുള്ള  തയ്യാറെടുപ്പുകൾ സ്വീകരിച്ച രാജ്യങ്ങളെക്കുറിച്ചുള്ള  റിപ്പോർട്ടിൽ  123 രാജ്യങ്ങളിൽ 23-ആം സ്ഥാനത്താണ് യു.എ.ഇ.

രാജ്യങ്ങളുടെ ഭാവിക്കായുള്ള തയ്യാറെടുപ്പുകൾ അളക്കുന്നതിനും അവരുടെ തന്ത്രപരമായ തിരഞ്ഞെടുപ്പുകൾക്കും നയപരമായ തീരുമാനങ്ങൾക്കുമുള്ള ഒരു വഴികാട്ടിയാകാനുമാണ് റിപ്പോർട്ട് ലക്ഷ്യമിടുന്നത്. നിരീക്ഷണ നൈപുണ്യത്തിലും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും യു.എ.ഇ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്താണ്. അതുപോലെ തന്നെ  പ്രതിഭകളെ ആകർഷിക്കുന്നതിൽ നാലും, പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ  ആറാം സ്ഥാനത്തുമാണ് രാജ്യം. ഭാവിക്കായുള്ള തയ്യാറെടുപ്പുകൾക്കുള്ള പ്രോത്സാഹനത്തിൻറെ ഭാഗമാണ് യു.എ.ഇയുടെ ’50 ൻറെ  തത്വങ്ങൾ’, ’50 പദ്ധതികൾ’, എന്നതെന്ന് മന്ത്രി വിശദീകരിച്ചു.

Related posts

Leave a Comment