Connect with us
48 birthday
top banner (1)

Pathanamthitta

ശബരിമല ഹെൽപ്പ് ഡെസ്ക്കിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

Avatar

Published

on

പത്തനംതിട്ട: ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായുള്ള ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പത്തനംതിട്ട കെ എസ് ആർ ടി സി ബസ് ടെർമിനലിൽ വൃശ്ചികം 1-ന് ആരംഭിച്ച ഹെൽപ്പ് ഡെസ്കിൽ എത്തുന്ന തീർത്ഥാടകർക്ക് വിവിധ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാണ്.

ഹെൽപ്പ് ഡെസ്കിൽ വെർച്ചൽ ക്യൂ ബുക്കിംഗ്, മെഡിസിൻ, പഴങ്ങൾ, യാത്രാസൗകര്യം, ചുക്ക് കാപ്പി, സ്നാക്സ്, പാനീയങ്ങൾ, ചൂടുവെള്ളം എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നു. ഹെൽപ്പ് ഡെസ്കിന്റെ ഔദ്യോഗിക ഉദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തല നവംബർ 21ന് വൈകിട്ട് 4.30 ന് നിർവഹിക്കും. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫസർ പി ജെ കുര്യൻ മുഖ്യ സന്ദേശം നൽകും. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ യോഗത്തിൽ സംബന്ധിക്കും.

Advertisement
inner ad

ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം നടത്തുക. സംസ്ഥാന ജനറൽ സെക്രട്ടറി മനോഷ് ഇലന്തൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, ജില്ലാ സെക്രട്ടറി അഡ്വ: ലിനു മാത്യു, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ, ഇലന്തൂർ ഗ്രാമപഞ്ചായത്ത് അംഗം വിൻസൻ തോമസ് ചിറക്കാല, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം കെ അനൂപ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക്ക് മുരിങ്ങമംഗലം, ജില്ലാ കമ്മിറ്റി അംഗം ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ, കെ സ് യു ടൗൺ യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അർഫാൻ, മാരിക്കണ്ണൻ, അനക്സ് ആർ, സലീം ഇസ്മാഈൽ എന്നിവരും ഹെൽപ്പ് ഡസ്ക്കിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടുന്ന സഹകരണം നൽകുന്നു. ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനം തീർത്ഥാടകരുടെ സുരക്ഷയും അനായാസ യാത്രയും ലക്ഷ്യമിട്ടുള്ളതാണ്. പത്തനംതിട്ടയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്ന ഭക്തർക്ക് ഈ സേവനങ്ങൾ ഭക്തിസാന്ദ്രമായ അനുഭവമായി മാറും.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

ശബരിമല ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി കെ.എസ്.ആർ.ടി.സി; ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ യൂണിറ്റുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്

Published

on

പത്തനംതിട്ട: ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വർഷങ്ങളായി ശബരിമല മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തനം നടത്തിവന്നിരുന്ന ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാൻ അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ നിർദ്ദേശം നൽകി. മണ്ഡലകാലം ആരംഭിച്ച് 26-ാം ദിവസം പിന്നിട്ടപ്പോഴാണ് അധികൃതർ സ്ഥലം ഒഴിഞ്ഞ് തരണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. അതേ സമയം, നാളിതുവരെയില്ലാത്ത തടസ്സം ഇത്തവണ എങ്ങനെ ഉണ്ടായന്ന് അറിയില്ലന്നും, പുതിയ സാഹചര്യത്തിൽ ഹെൽപ്പ് ഡസ്‌ക്കിൻ്റെ സേവനം അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചതായും ജില്ലാ പ്രസിഡൻ്റ് നഹാസ്പത്തനംതിട്ട പറഞ്ഞു. ഇതുവഴി അയ്യപ്പഭക്തർക്ക് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി അയ്യപ്പഭക്തർക്ക് സേവനം ലഭ്യമാക്കുമെന്നും നഹാസ് പത്തനംതിട്ട അറിയിച്ചു.

Continue Reading

Kerala

മുനമ്പം: സംഘപരിവാറിന്റെ കെണിയില്‍ വീഴരുത്, മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Published

on

പമ്പ: മുനമ്പം വിഷയത്തില്‍ സംഘപരിവാറിന്റെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഓരോരുത്തരെയും താല്‍പര്യമല്ല, പ്രശ്നത്തില്‍ രമ്യമായ പരിഹാരമാണ് ആവശ്യം. മുസ്ലിം ലീഗ് നേതൃത്വം ഉള്‍പ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ശബരിമല ദർശന ശേഷം സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. മുനമ്ബം വിഷയത്തിന്റെ പേരില്‍ മതസംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വിഷയം മതസംഘർഷമായി മാറ്റാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചു. വിഷയത്തില്‍ പലരും പഠിക്കാതെയാണ് അഭിപ്രായം പറയുന്നത്.
നിയമ പണ്ഡിതരുമായി ആലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നത്. ഓരോരുത്തരുടെയും താല്പര്യമല്ല, പ്രശ്നപരിഹാരമാണ് ആവശ്യം. എല്ലാത്തിനും പ്രതികരിക്കാൻ പോയാല്‍ പ്രശ്നം വഷളാകും. ഇക്കാര്യത്തില്‍ യു ഡി എഫിന് ഒറ്റ നിലപാടാണെന്നും വി ഡി സതീശൻ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സന്നിധാനത്ത് എത്തിയ വി ഡി സതീശൻ സോപാനത്ത് എത്തി ദർശനം നടത്തി തന്ത്രി, മേല്‍ശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് മലയിറങ്ങിയത്.

Advertisement
inner ad
Continue Reading

Kerala

ശബരിമല മേഖലയിൽ വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍

Published

on

പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി മദ്യനിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്ത് വിദേശമദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. പെരമ്പല്ലൂര്‍ വേപ്പിന്തട്ടയ് പേരുനില എസ്. ജീവയെ ആണ് നിലയ്ക്കല്‍ എക്സൈസ് റെയിഞ്ചിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. ദിലീപും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. നിലയ്ക്കല്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപം നിന്നാണ് ഇയാള്‍ പിടിയിലായത്. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ഡി.മാത്യു, പ്രിവന്റിവ് ഓഫീസര്‍ എ. ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ പ്രദീഷ് കെ, സ്വരൂപ് കെ, റീന ഡ്രൈവര്‍ ഇ.കെ. സത്യന്‍ എന്നിവരും ഉണ്ടായിരുന്നു. ചിറ്റാര്‍ എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി കേസ് രജിസ്റ്റര്‍ ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു

Continue Reading

Featured