Connect with us
inner ad

Kerala

പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പ്രവർത്തനരഹിതം; നിരക്ക് തോന്നുംപടി; വലഞ്ഞ് യാത്രക്കാർ

Avatar

Published

on

ആദർശ് മുക്കട

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നത്. ഓട്ടോറിക്ഷ മാർഗ്ഗം തിരഞ്ഞെടുക്കുന്നവർ നേരിടേണ്ടിവരുന്നത് കടുത്ത കൊള്ളയാണ്. രാത്രിയായാൽ ഇരട്ടി നിരക്കാണ് പലപ്പോഴും ഈടാക്കാറുള്ളത്. കോവിഡ് സമയത്ത് അടച്ചുപൂട്ടിയ കൗണ്ടർ പിന്നീട് ആ സ്ഥിതി തുടരുകയായിരുന്നു. ഓട്ടോറിക്ഷ നിരക്ക് വർധനവ് ഉണ്ടായപ്പോൾ അതിനനുസരിച്ച് നിരക്കുമാറ്റം ആവശ്യപ്പെടുകയും തർക്കത്തിലേക്ക് എത്തുകയും ചെയ്തതോടെ കൗണ്ടറിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ ആകുകയായിരുന്നു.

ഇതിന് ഇടയിൽ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ കളക്ടർ, കമ്മീഷണർ, കോർപ്പറേഷൻ സെക്രട്ടറി, റെയിൽവേ സ്റ്റേഷൻ മാനേജർ, ആർടിഒ എന്നിവരെ എതിർകക്ഷികൾ ആക്കി ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയിൽ കേസ് ഫയൽ ചെയ്തു. ഇപ്പോഴും ലീഗൽ സർവീസ് അതോറിറ്റിയിൽ നിയമ നടപടികൾ നടന്നുവരികയാണ്. കോർപ്പറേഷനാണ് ഇവിടെ കൗണ്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കേണ്ടി നൽകേണ്ടത്. എന്നാൽ നാളിതുവരെയും കോർപ്പറേഷൻ മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ നടപ്പാക്കിയിട്ടില്ല. ലീഗൽ സർവീസ് അതോറിറ്റിയിൽ അധിക സാവകാശം ആവശ്യപ്പെട്ട് കോർപ്പറേഷൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സ്ഥലം വിട്ടുകൊടുത്തതും വൈദ്യുതി നൽകിയതും റെയിൽവേ ആയിരുന്നു. എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും പോലെ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന തുക ഉപയോഗിച്ച് വൈദ്യുതി ബില്ലും മറ്റു സൗകര്യങ്ങളുടെ പരിപാലനവും നടത്താനുമായിരുന്നു തീരുമാനം. ഇവിടെ പുതുതായി കമ്പ്യൂട്ടറുകൾ ആവശ്യമായി വേണ്ടിയിരുന്നെങ്കിലും കോർപ്പറേഷൻ നൽകിയ ഒരു പഴയ കമ്പ്യൂട്ടർ ആണ് ഉപയോഗിച്ചിരുന്നത്. ഈ പഴയ കമ്പ്യൂട്ടറിൽ പ്രീപെയ്ഡ് കൗണ്ടറിന് വേണ്ടിവരുന്ന സോഫ്റ്റ്‌വെയർ അനായാസം ഉപയോഗിക്കുവാൻ കഴിയുമായിരുന്നില്ല. ട്രാഫിക് പൊലീസ് ആയിരുന്നു കൗണ്ടറിൽ സേവനം നൽകിയിരുന്നത്. അടിസ്ഥാന സൗകര്യങ്ങളും മറ്റും ഇല്ലാതായതോടെയാണ് ഡ്യൂട്ടി നൽകിയിരുന്നവരെ പിൻവലിച്ചത്. തുടർന്നും ഡ്യൂട്ടിക്കായി പൊലീസുകാരെ വിനിയോഗിക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുമ്പോഴും എന്ന് പ്രവർത്തന സജ്ജമാകും എന്നുള്ള അനിശ്ചിതത്വം തുടരുകയാണ്.

പ്രീപെയ്ഡ് കൗണ്ടർ ഇല്ലാതായതോടെ മീറ്റർ അടിസ്ഥാനത്തിൽ മാത്രമേ നിരക്ക് ഈടാക്കാവൂ എന്ന നിർദ്ദേശം മുന്നോട്ടുവരികയും ഓട്ടോറിക്ഷ തൊഴിലാളികൾ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പാഴ് വാക്കായി മാറുകയായിരുന്നു. ചുരുക്കം ചില ഓട്ടോറിക്ഷകളിൽ മാത്രമാണ് മീറ്റർ നിരക്കിൽ പണം വാങ്ങുന്നത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഇല്ലാതെ, അമിത തുക നൽകാതെ യാത്ര ചെയ്യാം എന്നതായിരുന്നു പ്രീപെയ്ഡ് സ്റ്റാൻഡുകളുടെ പ്രത്യേകത. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് രാത്രി വൈകിയും സുരക്ഷിതമായി യാത്ര ചെയ്യുവാൻ കഴിഞ്ഞിരുന്നു. ഈ നിരക്ക് കൊള്ള എന്ന നിലക്കുമെന്ന ആശങ്കയാണ് യാത്രക്കാർക്ക് പങ്കുവെക്കുവാനുള്ളത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured