Connect with us
inner ad

Cinema

70 കോടി കടന്ന് പ്രേമലു

Avatar

Published

on


ഈ ഫെബ്രുവരി മാസം പുറത്തിറങ്ങിയ യൂത്ത് റോം കോം ചിത്രമായ പ്രേമലു 70 കോടി കടന്നു. ഈ ചിത്രത്തിന് റിപീറ്റ് വാച്ച് ഓഡിയൻസ് ആണ് കൂടുതലും. ഗിരീഷ് എ.ഡി സംവിധാനം ചെയ്‌ത മൂന്നാമത്തെ ചിത്രം കൂടിയാണ് പ്രേമലു.
കഴിഞ്ഞാൽ മാസം ഫെബ്രുവരിൽ പുറത്തിറങ്ങിയ 4 ചിത്രങ്ങളിൽ വലിയ സ്റ്റാർ കാസ്റ്റിംഗ് ഒന്നും ഇല്ലാതെ ഉള്ള ചിത്രം ആയിരുന്നു പ്രേമലു എന്നിട്ട് കൂടി ഈ ചിത്രം 70 കോടിയിലധികം അതികം കളക്ഷൻ നേടുകയായിരുന്നു.
അതികം വൈകാതെതന്നെ പ്രേമലു 100 കോടി എത്തും എന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ ആദ്യ 50 കോടി കടന്ന് പടം എന്ന് ഒരു സവിശേഷത കൂടി ചിത്രത്തിനുണ്ട്. കൂടാതെ നസിലിന് കെ ഗഫൂർ എന്ന് യൂവ നടന്റെ കാരീർ ഗ്രാഫ് മാറ്റിയ ചിത്രം കൂടിയാണ് പ്രേമലു.
ഇതു വരെ വന്ന നസിലിന് ചിത്രങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷനും പിന്നെ കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം എന്നതും ചിത്രത്തിനും സ്വന്തം.

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Published

on

വിശ്വാസോത്സവത്തിന്‍റെ ഭാഗമായി ”ദ കേരള സ്റ്റോറി” പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. ഏപ്രിൽ നാലാം തീയതിയാണ് രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സിനിമ പ്രദര്‍ശനം നടത്തിയത്.
പ്രണയ ബോധവത്ക്കരണത്തിന്‍റെ ഭാഗമായിട്ടാണ് കുട്ടികൾക്കായി സിനിമ പ്രദര്‍ശിപ്പിച്ചതെന്ന് രൂപത അധികൃതര്‍ പറഞ്ഞു.

കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്. ചിത്രം ദൂരദര്‍ശനില്‍ പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ രംഗത്തെത്തിയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Cinema

മലയാളത്തിലെ അതിവേഗ 100 കോടി സ്വന്തമാക്കി ‘ആടുജീവിതം’

Published

on

ആഗോള തലത്തില്‍ 100 കോടി സ്വന്തമാക്കി ആടുജീവിതം. അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ആടുജീവിതം മാറി. പൃഥ്വിരാജാണ് ഫേസ്ബുക്കിലൂടെ നൂറ് കോടി സ്വന്തമാക്കിയ വിവരം പുറത്തുവിട്ടത്.

അതിവേഗ 50 കോടി കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന നേട്ടവും ആടുജീവിതത്തിന്റെ പേരിലാണ്. കരിയറിലെ നൂറ് കോടി ക്ലബിലെത്തുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. റിലീസ് ചെയ്ത് 9 ദിവസം കൊണ്ടാണ് ആടുജീവിതം 100 കോടി ക്ലബിലെത്തുന്നത്. ഈ വര്‍ഷം നൂറ് കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള ചിത്രംകൂടിയാണ് ആടുജീവിതം.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured