12 വയസുകാരന്റെ രോ​ഗ ഉറവിടം റംബൂട്ടാൻ എന്ന് പ്രാഥമിക നിഗമനം : തന്റെ മകന്‍ നിലത്ത് വീണുകിടക്കുന്ന പഴങ്ങള്‍ കഴിക്കാറില്ലെന്ന് പിതാവ് അബുബക്കര്‍

കോഴിക്കോട് : ഇന്നലെയാണ് കോഴിക്കോട് 12കാരനായ ഹാഷിം നിപ ബാധിച്ച്‌ മരിച്ചത്. കുട്ടി കഴിച്ച റബൂട്ടാനിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. തന്റെ മകൻ നിലത്ത് വീണുകിടക്കുന്ന പഴങ്ങൾ കഴിക്കാറില്ലെന്ന് പിതാവ് അബുബക്കർ പറയുന്നു.
എന്നാൽ വീടുകൾ തോറും സർവെ നടത്തി സമ്പർക്കത്തിലുള്ളവരെ കണ്ടെത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിനായി ആശാവർക്കർമാരെ നിയോ​ഗിച്ചിട്ടുണ്ട്. മരിച്ച കുട്ടിക്ക് തന്നെയാണോ ആദ്യം വൈറസ് ബാധിച്ചതെന്നും കുട്ടിക്ക് എവിടെനിന്നാണ് രോ​ഗം കിട്ടിയതെന്നുമുള്ള വിവരങ്ങൾ കണ്ടെത്തുക സുപ്രധാനമാണെന്നും ഇതിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മരിച്ച ഹാഷിം അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനാണ്. കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ലക്ഷണങ്ങളോടെ ചികിൽസയിലാണ്. ഇവരുടെ നില ഗുരുതരമല്ല.

Related posts

Leave a Comment