ഗുരുതരമായ ഹൈപോക്‌സിയ ബാധിച്ച മലയാളി ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിച്ച് മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍

കണ്ണൂര്‍/ മംഗലാപുരം: ശരീരത്തില്‍ ഓക്‌സിജന്‍ കുറയുന്ന അവസ്ഥയായ ഹൈപ്പോക്‌സിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയായ മലയാളി യുവതിയുടെ ജീവന്‍ രക്ഷിച്ച് മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍. കോവിഡിനോടൊപ്പം ന്യുമോണിയ ബാധ മൂര്‍ച്ഛിച്ചതോടു കൂടിയാണ് 36 വയസ്സുകാരി ഷറീനയെ ഒക്ടോബര്‍ പകുതിയോടെ ആശുപത്രിയിലെത്തിച്ചത്. ഈ അവസ്ഥയില്‍ നാലാമത്തെ കുഞ്ഞിനെ 32 ആഴ്ച ഗര്‍ഭം ധരിച്ചിരുന്നതും ഷറീനയുടെ അവസ്ഥയെ സങ്കീര്‍ണമാക്കിയിരുന്നു. എന്തായാലും കെഎംസി ഹോസ്പിറ്റലിലെ അത്യാധുനിക ചികിത്സാരീതികളുടെയും വിദഗ്ദരായ ഡോക്ടര്‍മാരുടെയും സഹായത്തോടെ അമ്മയേയും കുഞ്ഞിനേയും രക്ഷിക്കാന്‍ സാധിച്ചു.

ഗര്‍ഭിണിയായിരിക്കെ ഹൈപ്പോക്‌സിയ പിടിപെടുന്നത് വലിയ വെല്ലുവിളിയാണെന്ന്് ഷറീനയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ കെഎംസി ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. ദത്താേ്രതയ പറഞ്ഞു. ഗര്‍ഭാവസ്ഥയില്‍ കൊവിഡ് ന്യുമോണിയ ബാധിക്കുന്നതും ഗുരുതരമായ രോഗാവസ്ഥയാണ്. അതുകൊണ്ടു തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. ഇതിനായി ഹോസ്പിറ്റലിലെ വിവിധ സ്‌പെഷ്യാലിറ്റികളുടെ ഏകോപനം നിര്‍ണായകമായിരുന്നെന്ന് കണ്‍സള്‍ട്ടന്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. ഹാറൂണ്‍ എച്ച് പറഞ്ഞു. ഭ്രൂണത്തിന്റെ അവസ്ഥ ഓരോ മിനിറ്റിലും നിരീക്ഷിച്ചു. വിവിധ രോഗനിര്‍ണയരീതികളും തത്സമയം ഉപയോഗിച്ചു. പ്രസവത്തിനു മുമ്പു തന്നെ രോഗമുക്തയായി രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ഭാരം സാധാരണ നിലയില്‍ എത്തിച്ചുവെന്നും ഉറപ്പു വരുത്തി. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ഒബിജി വിഭാഗത്തില്‍ രോഗിയെ നിരന്തരം നിരീക്ഷണവിധേയയാക്കിയിരുന്നു. തുടര്‍ന്ന ആരോഗ്യമുള്ള ഒരു കുഞ്ഞിനെത്തന്നെ ഷറീന പ്രസവിച്ചെന്നും അഞ്ചാം ദിവസം തന്നെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാര്‍ജ് ചെയ്തതായും ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈന്കകോളജി കണ്‍സട്ടന്റ് ഡോ. സമീന എച്ച് വിശദീകരിച്ചു.

Related posts

Leave a Comment