Connect with us
48 birthday
top banner (1)

News

നഷ്ടമായത് വിലപ്പെട്ട ജീവനുകള്‍, പക്ഷേ അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന ഹൈക്കോടതി

Avatar

Published

on

കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും, അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി.ചില സംവിധാനങ്ങള്‍ക്ക് പിഴവ് സംഭവിച്ചു.അപകടത്തില്‍ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്.പക്ഷേ അതില്‍ ആരെയും കുറ്റപ്പെടുത്താന്‍ കോടതി താല്‍പ്പര്യപ്പെടുന്നില്ല.വിദ്യാര്‍ത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്.അതിന്റെ പേരില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളെ പഴിചാരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.ഏതൊക്കെ തരത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് കോടതിയ്ക്കറിയണമെന്നും സര്‍ക്കാരും സര്‍വകലാശാല അധികൃതരും നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി. കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

കുളത്തൂർ മാർക്കറ്റിൽ അഞ്ച് നാടൻ ബോംബുകൾ കണ്ടെത്തി

Published

on

തിരുവനന്തപുരം: കുളത്തൂരിൽ നാടൻ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മാർക്കറ്റിനുള്ളിൽ നാടൻ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച അഞ്ച് നാടൻ ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂർ ജംഗ്ഷൻ.
ബോംബുകൾ കച്ചടക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് കഴക്കൂട്ടം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ഉൾപ്പെടയുള്ളവ പരിശോധിച്ച് തുടർ നടപടികൾ പൊലീസ് സ്വീകരിച്ചുവരികെയാണ്.

Advertisement
inner ad
Continue Reading

Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
inner ad

ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kerala

മന്ത്രവാദം വഴി രോഗമുക്തി; വീട്ടമ്മയെ കബളിപ്പിച്ച് സ്വർണാഭരണം തട്ടി കപടസന്യാസി

Published

on

നെന്മാറ: മന്ത്രവാദം വഴി രോഗം മാറ്റാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടമ്മയുടെ സ്വർണാഭരണം തട്ടി. നെന്മാറ വാക്കാവാണ് സംഭവം. 50 വയസ്സായ വീട്ടമ്മയുടെ ചെവിയിൽ അണിഞ്ഞിരുന്ന മുക്കാൽ പവൻ വരുന്ന സ്വർണാഭരണമാണ് തട്ടിയത്. കഴിഞ്ഞ ദിവസം ഭിക്ഷക്കാരുടെ വേഷത്തില്‍ വീട്ടിൽ എത്തിയ രണ്ടു സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീട്ടമ്മയുടെ രോഗവിവരം അന്വേഷിക്കുകയുണ്ടായി. മന്ത്രവാദം വഴി രോഗശമനം നടത്തുന്ന വ്യക്തിയെ എത്തിച്ചുതരാമെന്നു പറഞ്ഞ് ഇവർ മടങ്ങി. ഇവരാകും മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പുകാരനെ വീട്ടിലേക്ക് അയച്ചതെന്നു സംശയിക്കുന്നു. വീട്ടിൽ എത്തിയ വിരുതൻ ചെറുനാരങ്ങയിൽ സ്വർണാഭരണം താഴ്ത്തി 21 ദിവസം കഴിഞ്ഞുമാത്രം തുറക്കാൻ ആവശ്യപ്പെട്ടു. ഒരു ചെവിയിലെ കമ്മൽ കൊടുത്തപ്പോൾ പോരെന്നും കൂടുതൽ ഫലം കിട്ടാൻ രണ്ടു കമ്മലും വേണമെന്നും പറഞ്ഞത്രെ. പിന്നീട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെടുകയും വീട്ടമ്മ അടുക്കളയിലേക്കു പോയ നേരം മറ്റൊരു ചെറുനാരങ്ങ നൽകി മടങ്ങുകയുമായിരുന്നു.

Advertisement
inner ad

രണ്ടു ദിവസത്തിനു ശേഷം കുടുംബക്കാരുമായി ഇക്കാര്യം പങ്കുവച്ചപ്പോൾ സംശയം തോന്നിയതോടെയാണു നാരങ്ങ തുറന്നു നോക്കിയത്. സമാന രീതിയിൽ വക്കാവിൽ തന്നെ രണ്ട് വീടുകളിൽ കൂടി ഇയാൾ എത്തിയിരുന്നു. വീട്ടിലെ ദോഷം മാറ്റാൻ മന്ത്രവാദം ചെയ്യാമെന്നു വിശ്വസിപ്പിച്ച് അഡ്വാൻസായി 1000 രൂപ വീതം വാങ്ങി. അടുത്ത ദിവസം വരുമ്പോൾ 10,000 രൂപ കൂടി കരുതാൻ‍ ആവശ്യപ്പെട്ടാണു പോയത്. പൊലീസ് കേസെടുത്തു അന്വേഷിച്ചു വരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെക്കുറിച്ചു വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Advertisement
inner ad
Continue Reading

Featured