Connect with us
top banner (3)

Kerala

പ്രാർത്ഥനാ സംഗമവും മഹ്ളറത്തുൽ ബദരിയ്യയും
മുത്തന്നൂർ തങ്ങൾ നാളെ അശ്അരിയ്യയിൽ

Avatar

Published

on

വിശുദ്ധ റമദാനിൻ്റെ പവിത്രത കരസ്ഥമാക്കുവാൻ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന 28 ആം രാവിൽ നാളെ തറാവീഹ് നിസ്കാരം ശേഷം 9.30 മണി മുതൽ മധ്യ കേരളത്തിലെ പ്രമുഖ ദീനി വിദ്യാഭ്യാസ കേന്ദ്രമായ ചേരാനല്ലൂർ ജാമിഅ അശ്അരിയ്യ വിശ്വാസികൾക്കായി തയ്യാറെടുക്കുന്നു.

ആത്മീയ മുന്നേറ്റത്തിന് തസ്ബീഹ് തറാവീഹ് നിസ്കാരങ്ങളും , സ്വലാത്ത്,തൗബയും, കൂട്ടുപ്രാർത്ഥനയും ആയി ആത്മീയ മേഖലയിൽ പതിനായിരങ്ങൾക്ക് അത്താണിയായ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകുന്ന റമളാൻ പ്രാർത്ഥനാ സമ്മേളനം നടത്തപ്പെടുന്നു. സയ്യിദ് സീതിക്കോയ തങ്ങൾ, അഹമ്മദ് കുട്ടി ഹാജി, എം പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി,കെ എസ് എം ഷാജഹാൻ സഖാഫി, ഷാജഹാൻ ബാഖവി തുടങ്ങിയ പണ്ഡിതരും ഉമറാക്കളും സംഗമിക്കുന്നു.ഈ രാവ് ഉപയോഗപ്പെടുത്തുവാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു

Published

on

കോട്ടയം: നടനും മിമിക്രി ആർട്ടിസ്റ്റുമായ കോട്ടയം സോമരാജ് അന്തരിച്ചു. നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം ഫേസ്ബുക്ക് വഴി അറിയിച്ചത്.ബാംബൂ ബോയ്സ്, അണ്ണൻ തമ്ബി, കിംഗ് ലയർ, ഫാന്റം തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ കാലം കാർട്ടൂണിസ്റ്റ് ടോംസിന്റെ കൂടെ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

‘ഒരുപാടു ചിരിയോർമകള്‍… വേദികളിലും, ചാനല്‍ പരിപാടികളിലും… സുഹൃത്ത് കോട്ടയം സോമരാജിന് വിട…’ എന്ന് കുറിച്ച്‌ നടൻ ഗിന്നസ് പക്രുവാണ് മരണ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

കോട്ടയത്ത്‌ ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു

Published

on

കോട്ടയം: പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.

വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Ernakulam

സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം വേണമെന്ന്, സിപിഐ നേതാവ് കെകെ.ശിവരാമൻ

Published

on

ഇടുക്കി: എൽഡിഎഫ് സർക്കാരിനെതിരായ ബാർകോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനറും സിപിഐ നേതാവുമായ കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വീണ്ടും ഒരു ബാർ കോഴയോ? എന്ന തലക്കെട്ടിലുള്ള പോസ്റ്റിൽ ബാർ കോഴ വാർത്ത ഗൗരവമുള്ളതെന്നും വ്യക്തമാക്കുന്നു. ‘നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക്’ എന്ന ചോദ്യവും കെ കെ ശിവരാമൻ ഉയർത്തുന്നുണ്ട്.

കെകെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02
വീണ്ടും ഒരു ബാർ കോഴയോ?

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്, നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം! ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ് , ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം, സർക്കാരിന്റെ മദ്യ നയത്തിൽ വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured