പാരാലിംപിക്സില്‍ ഒരു വെള്ളികൂടി

ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്മാരുടെ T64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ ആണ് വെള്ളി മെഡല്‍ നേടിയത്. ഇതോടെ ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ഇതുവരെ 11 മെഡല്‍ ‌ലഭിച്ചു. സര്‍വകാല റെക്കൊഡ്. നോയിഡ സ്വദേശിയാണു പതിനെട്ടുകാരനായ പ്രവീണ്‍. 2019ല്‍ ദുബായി വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ നാലാംസ്ഥാനത്തായിരുന്നു. ഇന്നു രാവിലെ നടന്ന മത്സരത്തില്‍ 2.07 മീറ്റര്‍ ചാടിയാണ് പ്രവീണ്‍ വെള്ളിയില്‍ മുത്തമിട്ടത്. 2.10 മീറ്റര്‍ ചാടിയ ബ്രിട്ടന്‍റെ ജോനാഥന്‍ ബ്രൂം എഡ്ലേര്‍ഡ്സിനാണു സ്വര്‍ണം. പോളണ്ടിന്‍റെ സീജി ലപ്യോട് വെങ്കലവും നേടി.

Related posts

Leave a Comment