പ്രവാസി ഫ്രെണ്ട്സ് ഓഫ് ഇന്ത്യ “പ്രവാസോത്സവം” നവംബർ 19 ന്, അഷറഫ് താമരശ്ശേരി മുഖ്യ അതിഥി

നാദിർ ഷാ റഹിമാൻ

റിയാദ് :സൗദി അറേബ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  ജീവകാരുണ്യ കലാ സാംസ്കാരിക സംഘടനയായ പ്രവാസി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ യുടെ
അഞ്ചാം വാർഷിക  പരിപാടി “പ്രവാസോത്സവം”  നവംബർ 19 ന് റിയാദിലെ എക്സിറ്റ് 18 ലെ  വലീദ് ഈവന്റ് റസ്റ്റ് ഹൗസിൽ  വച്ച് നടക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

യു എ ഇ ലെ പ്രമുഖ ജീവകാരുണ്യ  പ്രവർത്തകൻ അഷറഫ് താമരശ്ശേരി,
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കേരളക്കരക്ക് മാതൃകയായ റൈസ്  ബാങ്ക് എന്ന മഹത്തായ പദ്ധതിയുടെ അമരക്കാരൻ  സലാം TVS എന്നിവർ മുഖ്യാതിഥികളായിരിക്കും.

2016 ൽ  വാട്സ്ആപ്പ് ഗ്രൂപ്പായി പ്രവർത്തനം ആരംഭിച്ചതിനു ശേഷം  35 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ഭൂരിഭാഗം അംഗങ്ങളും ഹൌസ് ഡ്രൈവറാന്മാരായ സംഘടന, അംഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കുമായി പ്രവർത്തിച്ചു വരുന്നു.
കോവിഡ് മഹാമാരി കാലത്ത് നാട്ടിലും റിയാദിലുമടക്കം ബുദ്ധിമുട്ടിയ പ്രവാസികൾക്കായി ഭക്ഷണ കിറ്റടക്കം എത്തിച്ചു നൽകി ജീവകാരുണ്യ രംഗത്തും സജീവമായി .

സമ്മേളനത്തിനോടനുബന്ധിച്ചു ഗാനമേളയും കലാ പ്രകടനങ്ങളും രങ്ങേറും.
വാർത്ത സമ്മേളനത്തിൽ ചെയർമാൻ അസ്ലം പാലത്ത്,പ്രസിഡണ്ട് സലീം വാലിലപ്പുഴ, സലാം തിരുവമ്പാടി, നസീർ തൈക്കണ്ടി,സാജിം പാനൂർ,  അരുൺ നിലമ്പൂർ,നസീർ ചെർപ്പുളശ്ശേരി എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment