Connect with us
48 birthday
top banner (1)

Kuwait

ദശാബ്ദ സേവനത്തിന്റെ ആഘോഷമായി പ്രവാസി വെൽഫെയർപത്താം വാർഷികം!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രവാസി സമൂഹത്തിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളുടെ മികവുമായി പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച പത്താം വാർഷിക സമ്മേളനം ശ്രദ്ധേയമായി . അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വർണ്ണാഭമായ വാർഷിക പരിപാടികൾ അരങ്ങേറി. പ്രമുഖ ഹെപ്പർ മാർക്കറ്റ് ശൃംഖലയായ മാൻഗോ ഹൈപ്പറായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പ്രായോജകർ.

സ്നേഹവും സൗഹൃദവും ആഘോഷവും ഒത്തു ചേരുമ്പോൾ തന്നെ രാഷ്ട്രീയമായി ഉല്ബുദ്ധരാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന സെക്രെട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. ആധുനിക കേരളത്തെ നിർമ്മിച്ചത് ഇടതുപക്ഷവും വലതുപക്ഷവുമല്ല മറിച്ച് പ്രവാസി പക്ഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സേവന മേഖലയിൽ തുടർന്നും പ്രവാസികളോടൊപ്പം ഉണ്ടാകുമെന്ന് അധ്യക്ഷ ഭാഷണം നിർവ്വഹിച്ച പ്രവാസി വെൽഫെയർ കുവൈത്ത് സംസ്ഥാന പ്രസിഡന്റ് ലായിക് അഹമ്മദ് പറഞ്ഞു. പ്രവാസി വെൽഫെയർ കുവൈത്തിന്റെ പത്തു വർഷ സേവനങ്ങളെ അടയാളപ്പെടുത്തി വിവിധ സെഷനുകൾ അരങ്ങേറി. ഫർവാനിയ ഗവർണറേറ്റ് സെക്യൂരിറ്റി അസിസ്റ്റൻറ് ജനറൽ മാനേജർ സലാഹ് സഅദ് അദ്ദആസ് സമ്മേളനത്തിൽ സംസാരിച്ചു

Advertisement
inner ad

ജനപ്രിയ ടെലിവിഷൻ പരമ്പരയായി ‘മറിമായം’ കലാകാരന്മാർ വേദിയിലെത്തിയപ്പോൾ നിറ കയ്യടികളോടെ കുവൈത്ത് പ്രവാസി സമൂഹം അവരെ സ്വീകരിച്ചു. മറിമായം കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സംഘടനയുടെ പത്താം വാർഷികവും കുവൈത്തിന്റെഅറുപത്തി മൂന്നാം ദേശീയ ദിനവും ഒരുമിച്ച് വന്ന അവധി ദിനം പ്രവാസികൾക്ക് ആഘോഷ രാവായി മാറി. എഴുപത് കുട്ടികൾ അണിനിരന്ന ഡി.കെ ഡാൻസ് ഗ്രൂപ് കുവൈത്ത് ദേശീയ ദിന പശ്ചാലത്തിൽ ഒരുക്കിയ സംഘ നൃത്തം വിസ്മയം തീർത്തു. പ്രവാസി വെൽഫെയർ തീം സോങ് പ്രകാശനം ഷംസീർ ഇബ്രാഹിം നിർവ്വഹിച്ചു.

അന്യനാട്ടിലെത്തി പ്രവാസികളെ അന്നമൂട്ടുന്നത് ഒരു ജീവിത നിയോഗമായി മാറിയ ഹോട്ടൽ കഫ്തീരിയ മേഖലകളിൽ 35 വര്ഷം പൂർത്തിയാക്കിയ ജീവനക്കാരെ പ്രവാസി വെൽഫെയർ കുവൈത്ത് പ്രത്യേകം ആദരിച്ചത് ശ്രദ്ധേയമായി. എം.പി അബ്ദുറഹ്മാൻ മാട്ടൂൽ , ടി.സി അബ്ദുറഹ്മാൻ മാഹി , അബ്ദുൽ റഹ്‌മാൻ കുട്ടി മതിലകം , ഹാരിസ് ഫാരിസ് തലശ്ശേരി , എ .കെ സൈതലവി പെരിന്തൽമണ്ണ , ടി.കെ ഇബ്രാഹിം പേരാമ്പ്ര , പി.സി മൊയ്‌തു വടകര , പി മുഹമ്മദ് തെയ്യാല എന്നിവർക്കുള്ള ആദരം മാംഗോ ഹൈപ്പർ എം.ഡി റഫീഖ് അഹമ്മദ്, പ്രവാസി വെൽഫെയർ നേതാക്കളായ ഗിരീഷ് വയനാട് , അഷ്കർ മാളിയേക്കൽ , ജവാദ് അമീർ, ഖലീലു റഹ്മാൻ, അൻവർ ഷാജി എന്നിവർ കൈമാറി.

Advertisement
inner ad

മാംഗോ ഹൈപ്പർ മാനേജിംഗ് ഡയറക്റ്റർ റഫീഖ് അഹമ്മദ് , അയ്യൂബ് കച്ചേരി ഗ്രാന്റ് ഹൈപ്പർ , ബെൻസൻ/ഫൈസൽ ബോസ്കോ പ്രിന്റിങ് , അഫ്സൽ ഖാൻ മലബാർ ഗോൾഡ് , ഷബീർ മണ്ടോളി ടോം ആൻഡ് ജെറി റെസ്റ്റോറന്റ് , അൻസാരി ഇബ്റാഹിം പ്രിൻസസ് ഹോളിഡേയ്‌സ് , മുസ്തഫ ക്വാളിറ്റി ഇൻറർനാഷനൽ ഫുഡ് സ്റ്റഫ് , കമാൽ വി.ടി.എസ് കാലിക്കറ്റ് ദർബാർ, അനസ് സെഗ്യൂറോ ഷിപ്പിംഗ് എന്നിവർക്കുള്ള മൊമെന്റോ പ്രവാസി വെൽഫെയർ സംസ്ഥാന നേതാക്കൾ കൈമാറി
‘മറിമായം’ കലാകാരന്മാരായ നിയാസ് ബക്കർ , മണികണ്ഠൻ പട്ടാമ്പി, സ്നേഹ ശ്രീകുമാർ , ഉണ്ണിരാജൻ , സലിം ഹസ്സൻ , മണി ഷൊർണ്ണൂർ, ജയദേവ് എന്നിവർക്കുള്ള ആദരം യഥാക്രമം കൺവീനർ സഫ്‌വാൻ , കമ്മിറ്റി അംഗങ്ങളായ കെ.എം ജവാദ് , അഷ്‌ഫാഖ്‌ , നസീം , നയീം , നാസർ മടപ്പള്ളി , റഷീദ് ഖാൻഎന്നിവർ നൽകി. ഡി കെ ഡാൻസ് നുള്ള ഉപഹാരം നിഷാദ് ഇളയത് കൈാറി . കുരുന്നുകൾ അണിനിരന്ന കുവൈത്തിന്റെയും ഇന്ത്യയുടേയും ദേശീയഗാന ആലാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത് . മുസ്തഫ , യാസർ , റാഫി കല്ലായി , സഞ്ജന എന്നിവർ ഗാനമാലപിച്ചു

പ്രവാസി വെൽഫെയർ സംസ്ഥാന നേതാക്കളായ റസീന മുഹിയിദ്ധീൻ , അൻവർ സഈദ് , റഫീഖ് ബാബു പൊന്മുണ്ടം , ഷൗക്കത്ത് വളാഞ്ചേരി , ആയിഷ പിടിപി, ഗിരീഷ് വയനാട്, അനിയൻകുഞ്ഞ്, വാഹിദ ഫൈസൽ, സിറാജ് സ്രാമ്പിക്കൽ, അബ്ദുൽ വാഹിദ് എന്നിവർ നേതൃത്വം നൽകി. യാസർ കരിങ്കല്ലത്താണി, നമിത എന്നിവർ അവതാരകരായി. ജനറൽ സെക്രെട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സഫ് വാൻ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് !

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ഏറ്റു വാങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ! മെഡക്‌സ് മെഡിക്കൽകെയർ ഗ്രൂപ്പ് സി.ഇ.ഒ. കൂടിയായ പ്രസിഡന്റ് ശ്രീ: മുഹമ്മദ് അലി വി.പി യാണ് ഗ്രുപ്പിനു വേണ്ടി ഏറ്റവും മികച്ച മെഡിക്കൽ കെയറിനുള്ള പുരസ്കാരം ബഹു: എം.പി. ഫ്രാൻസിസ് ജോർജിൽ നിന്നും ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ കുവൈറ്റ് പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും ഒരു പോലെ പ്രശസ്ത്തിയാർജിച്ച മെഡക്സ് മെഡിക്കൽ ഗ്രുപ്പിന്റെ കളങ്കമറ്റ ആതുരസേവനങ്ങൾക്കുള്ള ആദരവായാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കോട്ടയം ഡിസ്റ്റിൿട് അസോസിയേഷൻ കഴിഞ്ഞ ദിവസം അബ്ബാസിയ ആസ്പയർ സ്‌കൂളിൽ സംഘടിപ്പിച്ച കോട്ടയം ഫെസ്റ്റിൽ വെച്ചാണ് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ., പ്രശസ്ത നടിയും നർത്തകിയുമായ ശ്രീമതി ലക്ഷ്മി ഗോപലസ്വാമി തുടങ്ങിയവരുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തിൽ  ശ്രദ്ധേയമായ ഈ ആദരവ് മെഡക്‌സ് ഗ്രുപ്പിന് നൽകിയത്. പ്രൗഢ ഗംഭീരമായ വേദിയിൽ വെച്ച് ഇത്തരം ഒരു ബഹുമതി സ്വീകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നു പുരസ്‌കാര ചടങ്ങിന് ശേഷം ശ്രീ മുഹമ്മദ് അലി വി.പി പറഞ്ഞു.

Continue Reading

Kuwait

അബ്ദലിയിൽ വന്പിച്ച ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : അബ്ദലിയിൽ വന്പിച്ച ചാരായഉൽപ്പാദന കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കാർഷിക മേഖലയിൽ ഉൾപ്പെട്ട ഫാം ഹൌസിനോ ട് ചേർന്ന നീന്തൽ കുളം ഡിസ്റ്റില്ലെറിയുടെപ്രധാന സംഭരണ കേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു നടത്തി പ്പുകാർ. കുറ്റവാളികളെ കസ്റ്റഡിയിലെടുത്തു ബന്ധപ്പെട്ട അധികാരികൾക്കു ചോദ്യം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. അടുത്ത കാലത്തായി ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ദാക്ഷിണ്യമില്ലാത്ത കർശന ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Continue Reading

Kuwait

60 വയസ്സുകാർക്ക് ആശ്വാസം; കടുത്ത ഫീസുകളിൽ നിന്നും മുക്തമാവുന്നു

Published

on

കുവൈത്ത് സിറ്റി : കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ് പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനവ ശേഷി സമിതി അധികൃതർ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ മാനവശേഷി ക്കായുള്ള പബ്ലിക് അതോറിറ്റി ബോർഡ് ഈ നിർദ്ദേശം അംഗീകരിച്ചിരുന്നു. ഇത് പ്രകാരം നിലവിൽ രാജ്യത്ത് കഴിയുന്ന 60 വയസിനു മുകളിൽ പ്രായമായ ബിരുദ ധാരികൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും അധിക ഫീസ് നൽകാതെ സാധാരണ രീതിയിൽ താമസ രേഖ പുതുക്കുവാൻ കഴിയും. രാജ്യത്തെ പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.പുതിയ തീരുമാനം പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് അധിക ഫീസ് കൂടാതെ സാധാരണ ഫീസ് നൽകി താമസ രേഖ പുതുക്കുവാനും മറ്റൊരു സ്പോൺസരുടെ കീഴിലേക്ക് ഇഖാമ മാറ്റം നടത്തുവാനും കഴിയും.നേരത്തെ ഈ വിഭാഗത്തിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ഇഖാമ പുതുക്കുന്നതിന് 250 ദിനാറും, 500 ദിനാറിന്റെ വാർഷിക ഇൻഷുറൻസ് ഉൾപ്പെടെ പ്രതി വർഷം 900 കുവൈറ്റ് ദിനാറോളം ചെലവ് വന്നിരുന്നു. ഇതേ തുടർന്ന് മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികൾക്കാണ് രാജ്യം വിടെണ്ടി വന്നത്. കടുത്ത ഫീസ് നൽകി താമസ രേഖ പുതുക്കാനാവാതെ വന്നതിനെ തുടർന്ന് നിരവധി വിദഗ്ധ തൊഴിലാളികൾക്ക് രാജ്ജ്യം വിടേണ്ടിവന്നിരുന്നു. രാജ്‌ജ്യത്തെ ലേബർ മാർക്കറ്റിലും ഇതിന്റെ പ്രത്യാഘാതം പ്രത്യക്ഷമായിരുന്നു. പുതിയ നടപടികൾ 60 വയസ്സിനോട് അടുത്തുകൊണ്ടിരുന്ന പ്രവാസികളിൽ ചെറുതല്ലാത്ത ആശ്വാസം ജനിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തൊഴിലാളികളുടെ ഇക്കാമ ട്രാൻസ്ഫർ സംബന്ധിച്ചും വ്യക്തമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured