വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രവാസി കോണ്‍ഗ്രസ്

നിലമ്പൂര്‍: ടി പി ആറിന്റെ കണക്ക് പറഞ്ഞ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പുനപരിശോദിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്കുകളും ബീവറേജ് ഔട്ട് ലറ്റും തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് സാദാരണ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഏവൈദ്യുതി ബില്ലും,റൂംവാടകയും, ലോണ്‍ കുടിശികയും മറ്റു ഇതര നികുതിയും മൂലം പൊറുതിമുട്ടുന്ന വ്യാപരികള്‍ക്ക് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് സംസാരിച്ചു. ഉസ്മാന്‍ പുന്നറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സലാം ആലങ്ങത്തില്‍, മുഹമ്മദായി, ആന്റണി മാത്യു, തെക്കുംപാടി ബഷീര്‍ , ഇഠ അബ്ദുല്‍ അസീസ് ,സിദ്ധീഖ് നെടുങ്ങാടന്‍, മുജീബ് കൊന്നമണ്ണ, നജീബ് സി നിലമ്പൂര്‍ , ജോയി മാലയില്‍
അു ഹസന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു

Related posts

Leave a Comment