വാക്സിൻ സർട്ടിഫിക്കറ്റ് പ്രതിസന്ധി മാറ്റണം: പ്രവാസി കോൺഗ്രസ്സ്

കായംകുളം : വിദേശത്തേക്ക് പോകാൻ വിസയുള്ള പ്രവാസികൾക്ക് 28 ദിവസം കഴിഞ്ഞ് നൽകിയ സെക്കന്റ് ഡോസ് കൊവിഷിൽഡ് വാക്സിൻ സർട്ടിഫിക്കറ്റുകൾ കേന്ദ്ര സർക്കാർ നൽകാൻ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ്.

നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് വിദേശ രാജ്യങ്ങളിൽ അംഗീകാരമില്ലാത്തതിനാൽ പതിനായിരക്കണക്കിന് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാണ്. ഖത്തർ വഴി വിമാന സർവ്വീസ് ആരംഭിച്ചിരിക്കെ പ്രവാസികൾക്ക് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് ചന്ദന കേന്ദ്ര-സംസ്ഥാന സർക്കാര്യകളോടാവശ്യപ്പെട്ടു.

Related posts

Leave a Comment