Connect with us
48 birthday
top banner (1)

Kuwait

പ്രവാസി ചിട്ടി സവിശേഷ നിക്ഷേപപദ്ധതി: കെഎസ്എഫ് ഇ

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : പ്രവാസികൾക്കായുള്ള സവിശേഷ നിക്ഷേപ പദ്ധതിയാണ് പ്രവാസി ചിട്ടി എന്ന് കേരളം ധനകാര്യ വകുപ്പ് മന്ത്രി ശ്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെ എസ്എഫ് ഇ പ്രവാസികളുടെ സൗകര്യാർത്ഥം ഓൺലൈൻ ആയി ചെയ്യാവുന്ന മികച്ച ഒട്ടേറെ ചിട്ടി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പുതുമയേറിയതാണ് കെ എസ്എഫ് ഇ ഡുവോ ചിട്ടി അനുബന്ധ നിക്ഷേപ പദ്ധതി. കെ എസ്എഫ് ഇ ഡുവോ പ്രകാരം ചിട്ടിയിൽ ചേരുന്ന ഒരാൾക്ക് അഞ്ചു ഗഡുവിൽ കൂടുതൽ വരുന്ന തുക നിക്ഷേപിക്കുന്നതിനും ചിട്ടി ഗഡു കഴിച്ചു ബാക്കി വരുന്ന തുകക്ക് ഓരോ മൂന്നു മാസം കൂടുമ്പോഴും പലിശ നിക്ഷേപത്തോ ടൊപ്പം ചേർത്ത് കിട്ടുന്നതിനും അവസരമുണ്ട്. ബഹു മന്ത്രി വിശദീകരിച്ചു.

Advertisement
inner ad

ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കൺവെൻഷൻ സെന്റര് ൽ നടന്ന കെ എസ്എഫ് ഇ പ്രവാസി മീറ്റിൽ ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ കെ എസ്എഫ് ഇ ചെയർമാൻ ശ്രി കെ വരദരാജൻ, എം ഡി ശ്രീ എ സനിൽ, ഡയറക്ടർമാരായ യൂ പി ജോസഫ്, അഡ്വ എം സി രാഘവൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ സജു ഫ്രാൻസിസ് തുടങ്ങിയ വൻ നിരയാണ് പങ്കെടുത്തത്. 8൦൦൦ രൂപയുടെ 25 ഗഡുക്കളുടെരണ്ടു ലക്ഷം രൂപ സലയുള്ളചിറ്റിമുതൽ 25000 രൂപയുടെ 100 തവണകളിലുള്ള25 ലക്ഷം രൂപ മുഖവിലയുള്ളവ തൊട്ട് രണ്ടു ലക്ഷം രൂപയുടെ 50 പ്രതിമാസ തവണകളിൽ ഒരുകോടി മൂല്യമുള്ളതുമായ വിവിധ ചിട്ടി സ്‌കീംമുകൾ തങ്ങളുടെ വരുമാനമനുസരിച്ചു തെരെഞ്ഞെടുക്കാവുന്ന വിധത്തിൽ കെഎസ്എഫ് ഇ ആവിഷ്കരിച്ചിട്ടുണ്ട്. കെഎസ്എഫ് ഇ ചിട്ടി പ്രചരണാർത്ഥം സംഘടിപ്പിച്ച പ്രവാസി മീറ്റിൽ കുവൈറ്റ് മലയാളി സമൂഹത്തിലെ ഒട്ടനവധി പ്രമുഖരും ചിട്ടി വരിക്കാരും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. ഇടപാടുകാരുടെ സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകിയ സന്ദർശക സംഘം പുതിയ നിർദ്ദേശങ്ങ ളോട് അനുകൂലമായി പ്രതികരിക്കുകയുണ്ടായി. സർക്കാർ ഉടമയിലും സർക്കാർ ഈടിലും നടത്തപ്പെടുന്ന ചിട്ടികൾ പ്രവാസികലെ സംബന്ധിച്ച് മികച്ച നിക്ഷേപ അവസരമായി വിലയിരുത്തപ്പെടുന്നു. പൂർണ്ണമായും ഓൺലൈൻ സേവനങ്ങൾ ലഭ്യമാവുന്നു എന്നതും 24 മണിക്കൂറും സേവനങ്ങൾ ലഭിക്കും എന്നതും മൊബൈൽ ആപ്പുകൾ ഉപയോഗപ്രദമാണ് എന്നതും പ്രവാസി ചിട്ടികളുടെ പ്രത്യേകതയാണ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

വിദേശികളുടെ താമസരേഖ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതിയുടെ അംഗീകാരം

Published

on

കുവൈറ്റ് സിറ്റി : വിസ കച്ചവടവും മനുഷ്യ കടത്തും തടയുക ലക്ഷ്യമിട്ട് വിദേശികളുടെ താമസരേഖ സംബന്ധിച്ചുള്ള പുതിയ കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭാ സമിതി അംഗീകാരം നൽകിയാതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. കരട് നിയമത്തിൽ വിദേശികളുടെ പ്രവേശനം, രാജ്‌ജ്യത്ത് പ്രവേശിച്ചാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കൽ,വിദേശികളുടെ താമസരേഖ, വിസ കച്ചവടവും അനുബന്ധ കുറ്റകൃത്യങ്ങളും, നാടുകടത്തുന്നതിനുള്ള നിയമങ്ങൾ, വിദേശികളെ പുറത്താക്കൽ, പിഴകളും പൊതു വ്യവസ്ഥകളും എന്നിങ്ങനെ വിശദമായ 7 അധ്യായങ്ങൾ ഉൾപ്പെടുന്നു.നിയമത്തിൽ 36 ആർട്ടിക്കിളുകളും അടങ്ങിയിരിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് എൻട്രി വിസയ്‌ക്കോ റസിഡൻസ് പെർമിറ്റിനോ കീഴിലുള്ള ഒരു വിദേശിയുടെ റിക്രൂട്ട്‌മെൻ്റ് ചൂഷണം ചെയ്‌ത് വിസ വ്യാപാരം ചെയ്യുന്നത് നിരോധിക്കുകയും വിസ പുതുക്കുന്നതിന് ഏതെങ്കിലും തരത്തിൽ തുക ആനുകൂല്യമായി കൈപ്പറ്റുന്നത് കർശനമായി വിലക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതിനോ അല്ലെങ്കിൽ അവരുടെ കുടിശ്ശിക ന്യായരഹിതമായി തടഞ്ഞുവയ്ക്കുന്നതിനോ റിക്രൂട്ട്മെൻ്റ് സമയത്ത് വ്യക്തമാക്കിയിട്ടുള്ളതല്ലാതെ വിദേശികളെ നിയമിക്കുന്നതിൽ നിന്ന് തൊഴിലുടമകളെവിലക്കുന്നു. മാത്രമല്ല, ഒരു വിദേശി തൻ്റെ തൊഴിലുടമയുടെയോ യോഗ്യതയുള്ള അധികാരികളുടെയോ അനുമതിയില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. എതു സാഹചര്യങ്ങളിലും കാലഹരണപ്പെട്ടതോ സാധുവായ താമസരേഖ ഇല്ലാത്തതോ ആയ ഒരു വിദേശിയെ അഭയം നൽകുന്നതിനോ ജോലിക്കെടുക്കുന്നതിനോ അല്ലെങ്കിൽ രാജ്യത്ത് നിയമപരമായ താമസാവകാശമില്ലാത്ത വ്യക്തികളെ പാർപ്പിക്കുന്നതിനോ ഈ നിയമം വിലക്കുന്നു. വിസിറ്റ് വിസയിലോ താൽക്കാലിക വിസയിലോ രാജ്‌ജ്യത്ത് പ്രവേശിക്കുന്ന ഒരാൾ കാലാവധിക്ക് മുൻപ് രാജ്ജ്യം വിടുന്നില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിലെ അധികാരിയെ അറിയിക്കണം’ എന്നത് ബന്ധപ്പെട്ട സ്‌പോൺസറുടെ ഉത്തരവാദിത്വമാകുന്നു എന്ന് ഈ നിയമം നിഷ്‌കർഷിക്കുന്നു.

Advertisement
inner ad
Continue Reading

Kuwait

‘ഖുർത്വുബ ഫൗണ്ടേഷൻ’ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു

Published

on

കുവൈത്ത് സിറ്റി: ബീഹാറിലെ കിഷങ്കഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖുർത്വുബ ഫൗണ്ടേഷന്റെ കുവൈത്ത് സർക്കിൾ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന പ്രഥമ കൺവെൻഷൻ കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇസ്മായിൽ ഹുദവി അദ്ധ്യക്ഷനായിരുന്നു. ഖുർത്വുബ ഫൗണ്ടേഷൻ സ്ഥാപകനും, ഡയറക്ടറുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ പ്രവർത്തനങ്ങൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. 23 ഏക്കർ വിസ്തൃതിയില്‍ ബഹുമുഖങ്ങളായ സംവിധാനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സംവിധാനങ്ങളിലൂടെ ദീർഘവീക്ഷണവും, കാഴ്ചപ്പാടും, മാറ്റത്തിന്‍റെ മനക്കരുത്തുമുള്ള സമൂഹത്തെ സേവിക്കുന്ന സോഷ്യല്‍ എഞ്ചിനിയേഴ്സിനെ വാർത്തെടുക്കുകയാണ് ഖുർത്വുബയുടെ ലക്ഷ്യമെന്ന് സുബൈർ ഹുദവി പറഞ്ഞു.

മുഖ്യ രക്ഷാധികാരി: സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, രക്ഷാധികാരികൾ: മുസ്തഫ കാരി, കെ.ബഷീർ, മുഹമ്മദലി ഫൈസി, അബ്ദുൽ ഹക്കീം മൗലവി, റസാഖ് അയ്യൂർ, ഫൈസൽ ഹാജി. ചെയർമാൻ: എം.കെ. റഫീഖ്, ജനറൽ കൺവീനർ: ഇഖ്ബാൽ മാവിലാടം. വർക്കിംഗ്‌ കൺവീനർമാർ:മിസ്ഹബ് മാടമ്പില്ലത്ത്, അസ്ഹർ ചെറുമുക്ക്. ട്രഷറർ:എം.ആർ.നാസർ. വൈസ് ചെയർമാന്മാർ: ഇസ്മായിൽ ഹുദവി, റഷീദ് സംസം, ടി.വി.ലത്തീഫ്, കുത്തുബുദീൻ ഉദുമ. കൺവീനർമാർ: മുജീബ് മൂടാൽ, ഹസ്സൻ തഖ്’വ, റഫീഖ് ഒളവറ, നാസർ പുറമേരി എന്നിവരാണ് ഖുർത്വുബ ഫൗണ്ടേഷൻ പ്രഥമ കുവൈത്ത് സർക്കിൾ കമ്മിറ്റി ഭാരവാഹികൾ. കൺവെൻഷനിൽ വിവിധ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് മുസ്തഫ കാരി (കെഎംസിസി), മുഹമ്മദലി ഫൈസി, അബ്ദുൾ ഹക്കീം മൗലവി (കെ.ഐ.സി.) കെ. ബഷീർ (കെ.കെ.എം.എ.) ഇസ്മായിൽ ഹുദവി (ഹാദിയ) എം.കെ. റഫീഖ് (മാംഗോ ഹൈപ്പർ) എം.ആർ. നാസർ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, റഷീദ് സംസം, ഫൈസൽ ഹാജി എന്നിവർ സംസാരിച്ചു. ഇഖ്ബാൽ മാവിലാടം സ്വാഗതവും, മുജീബ് മൂടാൽ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

എം.ടി. പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

Published

on

കുവൈറ്റ് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും 1987ലും 1991ലും കൊയിലാണ്ടിയിൽനിന്നുള്ള എംഎൽഎയുമായിരുന്നു ശ്രിമതി എം ടി പത്മ. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷകയായിരുന്നു.ഏറെനാളായി മകൾക്കൊപ്പം മുംബൈയിലാ യിരുന്നു താമസം. മൃതദേഹം നാളെ കോഴിക്കോട്ട് എത്തിക്കു ന്നതാണ്. ശ്രിമതി എം ടി പത്മയുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Continue Reading

Featured