പ്രവാസികളുടെ പ്രശ്്‌നങ്ങള്‍ക്ക് പരിഹാരം കാണണം

നിലമ്പൂര്‍ : രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച മുഴുവന്‍ പ്രവാസികള്‍ക്കും നേരിട്ട് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് അടക്കമുള്ള കാര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റി കേന്ദ്രസംസ്ഥാന ഭരണാധികാരികള്‍ക്കും ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാര്‍ക്കും ഇ മെയില്‍ സന്ദേശം അയച്ചു. കോണ്‍ഗ്രസ് സീനിയര്‍ നേതാവുമായ ആര്യാടന്‍ മുഹമ്മദ് ഇമെയില്‍ സന്ദേശം അയച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു . തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കുള്ള ഇ മെയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി വി എസ് ജോയിയും മുഖ്യമന്ത്രി പിണറായി വിജയനുള്ള ഇ മെയില്‍ സംസ്‌കാരസാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ഇ മെയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി വി എ കരീമും, പ്രതിപക്ഷനേതാവ് വീ ഡി സതീശന്‍നുള്ള ഇ മെയില്‍ നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ ഗോപിനാഥും , ഇമെയില്‍ അയച്ച് ഉദ്ഘാടനം ചെയ്തു . നിലമ്പൂര്‍ നിയോജക മണ്ഡലം പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ സലാം ആലങ്ങത്തില്‍, ബഷീര്‍ തെക്കുംപാടി, ശംസു കെ, സിദീഖ് നെടുങ്ങാടന്‍, നജീബ് സി നിലമ്പൂര്‍, മുഹമ്മദ് കാപ്പാട് ഉസ്മാന്‍ പുന്നറാട്ടില്‍ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു

Related posts

Leave a Comment