പ്രതിക്ക് പ്രണയിക്കാൻവണ്ടി റെഡി

സിനിമാ ചരിത്രത്തിലാദ്യമായി കഥാപാത്രമാകാൻ ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട് വേറിട്ട ശൈലിയിൽ കാസ്റ്റിംഗ് കാൾ നടത്തിയത് ” പ്രതി പ്രണയത്തിലാണ് ” എന്ന മലയാള സിനിമക്കു വേണ്ടിയാണ്.വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന “പ്രതി പ്രണയത്തിലാണ് “എന്ന ചിത്രത്തിന്റെ ഈ കാസ്റ്റിങ്ങ് കാൾ കേരളാതിർത്തി വിട്ട് സൗത്ത് ഇന്ത്യൻ മേഖലയും മറികടന്ന് ബോളിവുഡിലേക്കും പടർന്നു.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഈ വാർത്ത കൗതുകത്തോടെ ഏറ്റേടുത്തു.ആയിരകണക്കിന് വാഹനപ്രേമികളാണ് അവരവരുടെ പ്രിയ വാഹനങ്ങളെ ” പ്രതി പ്രണയത്തിലാണ് ” എന്ന ചിത്രത്തിലെ കഥാപാത്രമാക്കാൻ സംവിധായകൻ വിനോദ് ഗുരുവായൂരിനെ പരിചയപ്പെടുത്തിയത്.ഒന്നിലും വിനോദ് തന്റെ കഥാപാത്രത്തെ കണ്ടില്ല.കാത്തിരിപ്പിനൊടുവിൽ അപ്രതീക്ഷിതമായി ഇപ്പോഴിതാ കേരളത്തിൽ തന്നെ തൃശൂരിലുള്ള ഒരു 1967 മോഡൽ അഥവാ 54 വയസുള്ള വോകസ് വാഗൻ കോമ്പിയിൽ, വിനോദ് തന്റെ കഥാപാത്രത്തെ കണ്ടെത്തിരിക്കുന്നു.” അതെ,ഇതാണ് മാൻ മനസ്സിൽ കണ്ടു വണ്ടി.എന്റെ മനസ്സിലെ കഥയിൽ ഇവനാണ് ഏറ്റവും അനുയോജ്യൻ”സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.വണ്ടി കണ്ടെത്തിയെങ്കിലും ചിത്രീകരണം തുടങ്ങാൻ കടമ്പകൾഏറേയാണ്.കോവിഡ് കാലമായതിനാൽ ചിത്രീകരണ അനുവാദം പഴയതു പോലെ എളുപ്പമല്ല.വണ്ടി കിട്ടിയ കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് വിനോദ് ഗുരുവായൂർ അറിയിച്ചത്.ആയിരക്കണക്കിന് അപേക്ഷകരാണ് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്.ഇതു വരെ വന്നിരിക്കുന്ന വാഹനങ്ങളിൽ ഈയൊരു വാഹനമാണ് ഇപ്പോ തിരഞ്ഞെടുത്തിട്ടുള്ളത്.കുറച്ചു മിനുക്കു പണികൾ കൂടെയുണ്ട്.അതിനു വേണ്ടി വണ്ടി ഇപ്പോ തൊടുപുഴയിലാണുള്ളത്.” പ്രതി പ്രണയത്തിലാണ് ” എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും വിനോദ് ഗുരുവായൂർ തന്നെ നിർവ്വഹിക്കുന്നു.രചനയിൽ മുരളി ഗിന്നസ് സഹകരിക്കുന്നുണ്ട്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ വാഗമൺ പ്രദേശമാണ്.വരത്തൻ എന്ന ചിത്രത്തിലുള്ള വാഗമണിലെ വീടാണ് ഈ ചിത്രത്തിൽ പോലീസ് സ്റ്റേഷനായി ചിത്രീകരിക്കുന്നതെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.

Related posts

Leave a Comment