ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലെ ഗോത്രവര്‍ഗ ജീവിതവുമായി ‘പ്രാണ’ നീസ്ട്രിമില്‍

കൊച്ചി: ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലെ ഗോത്രവര്‍ഗങ്ങളുടെ ജീവിതവും, ജീവിതരീതികളും സംബന്ധിച്ച ക്രൗഡ് ഫണ്ടിംഗ് ഡോക്യുമെന്ററി പ്രോജക്റ്റായ പ്രാണ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തി. ഷിനോ ചെറിയാനും വിപിന്‍ എ ഡെവിസും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം പ്രകൃതിയോട് അടുത്ത് നില്‍ക്കുന്ന ആളുകളുടെ കഥയാണ്. നമ്മള്‍ പ്രകൃതിയില്‍ നിന്ന് എത്രയോ അകലെയാണ് എന്ന ഭീതികരമായ വസ്തുതയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇതിനോടകം തന്നെ ഒട്ടനവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ഈ ഡോക്യുമെന്ററി തെരഞ്ഞെടുക്കപ്പെട്ടിടുണ്ട്.

വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളില്‍ മനുഷ്യന്റെ അതിജീവന രീതികള്‍ മനസ്സിലാക്കുന്നതിനും അവരുടെ സാംസ്‌കാരിക വിശ്വാസങ്ങള്‍, ജനിതക വൈവിധ്യം, ഭക്ഷണ ആവാസവ്യവസ്ഥകള്‍, മറ്റ് ജീവജാലങ്ങളുമായി സഹജീവനം, തലമുറകളായുളള അവരുടെ ജീവിതരീതികള്‍ എന്നിവയിലേക്കുള്ള ഒരു പര്യവേഷണമാണ് പ്രാണ. പ്രവീണ്‍ കുമാര്‍ രാജ, ആനന്ദ് ജി കെ, അരവിന്ദ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.പ്രശസ്ത സിനിമ നടന്‍ നാസറാണ് ഇതിലെ വിവരണം നടത്തിയിരിക്കുന്നത്.

എഡിറ്റിംഗ്- ജോമി ജോസഫ്, ലൈവ് സൗണ്ട് റെക്കോര്‍ഡിസ്റ്റ്- എല്‍ദോസ് ഐസക്ക്, മ്യൂസിക് ഡയറക്ടര്‍- ശക്തി ബാലാജി, സൗണ്ട് ഡിസൈനര്‍- സച്ചിന്‍ സുധാകരന്‍, സീക്വന്‍ഷ്യല്‍ എഡിറ്റര്‍- ഹരിലാല്‍ കെ രാജീവ്, വിനയന്‍.

Related posts

Leave a Comment