Featured
പൊരുതി വീണെങ്കിലും പ്രഗ്നാനന്ദ തന്നെ ട്രൂ ചാംപ്യൻ

ബാകു: അങ്ങുമുകളിൽ ഇന്ത്യയുടെ കീർത്തി മുദ്ര ചന്ദ്രനിൽ ഉരുണ്ടു നീങ്ങുമ്പോൾ ഇങ്ങു താഴെ ഭുൂമിയിൽ ലോക ചെസ് കിരീടത്തിനരികെ നിന്ന് ഇന്ത്യയുടെ ഒരു പതിനെട്ടുകാരൻ ത്രിവർണം പാറിക്കുന്നു. രണ്ടാമനായെങ്കിലും ഒന്നാമനെ വെല്ലുന്ന ആത്മ വീര്യത്തോടെ.
ചെസ് ലോകകപ്പിൽ തലമുറകളുടെ ഫൈനൽ പോരാട്ടത്തിൽ നോർവേ ഇതിഹാസം മാഗ്നസ് കാൾസണോട് ഇന്ത്യയുടെ 18കാരൻ ആർ പ്രഗ്നാനന്ദ പൊരുതി കീഴടങ്ങി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പർ താരമായ കാൾസണെ സമനിലയിൽ നിർത്തി വിറപ്പിച്ച പ്രഗ്നാനന്ദ ടൈബ്രേക്കറിൽ പരാജയം സമ്മതിക്കുകയായിരുന്നു.
മുപ്പത്തിരണ്ടുകാരനായ മാഗ്നസ് കാൾസണിൻറെ ആദ്യ ലോകകപ്പ് കിരീടമാണിത്.
മാഗ്നസ് കാൾസണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയിൽ തളച്ചത് വെറും 18 വയസ് മാത്രമുള്ള പ്രഗ്നാനന്ദയ്ക്ക് അഭിമാനമായി. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. കാൾസൺ- പ്രഗ്നാനന്ദ ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളിൽ മാഗ്നസ് കാൾസൺ സ്വന്തമാക്കി. രണ്ടാം ഗെയിമിൽ പ്രഗ്നാനന്ദ സമനില വഴങ്ങിയതോടെ കാൾസൺ കിരീടം സ്വന്തമാക്കുകയായിരുന്നു.
ട്രൂ ചാംപ്യൻ എന്നാണ് പ്രഗ്നാന്ദയെ ലോകം വാഴ്ത്തുന്നത്.
Featured
അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കോൺഗ്രസ് മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.
രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോൺഗ്രസ് 86 മുതൽ 106 വരെ സീറ്റുകൾ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.
രാജസ്ഥാൻ
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 86-106, ബിജെപി : 80-100
ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65
സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74
മറ്റുള്ളവർ: 9-18
മധ്യപ്രദേശ്
സിഎൻഎൻ ന്യൂസ്-18: കോൺഗ്രസ് : 113, ബിജെപി: 112
മറ്റുള്ളവർ: 5
റിപ്പബ്ലിക് ടിവി: ബിജെപി: 118-130, കോൺഗ്രസ്: 97-107, മറ്റുള്ളവർ: 0-2
ടിവി9: കോൺഗ്രസ്: 111-121, ബിജെപി: 106- 116, മറ്റുള്ളവർ: 0
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ് : 111-121, ബിജെപി : 106-116, മറ്റുള്ളവർ: 0-6
ഛത്തീഗ്ഡ്
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 40-50, ബിജെപി: 36-46, മറ്റുള്ളവർ: 1-5
ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി – 41
റിപ്പബ്ലിക് ടിവി: കോൺഗ്രസ് – 52, ബിജെപി 34-42
തെലങ്കാന
ന്യൂസ്18: കോൺഗ്രസ് – 52, ബിആർഎസ്: 58, ബിജെപി : 10, എഐഎംഐഎം: 5
ചാണക്യ പോൾ: കോൺഗ്രസ്: 67-78, ബിആർഎസ്: 22-31, ബിജെപി: 6-9
മിസോറം
ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്: 12, കോൺഗ്രസ്: 7, ബിജെപി: 1
Featured
ഓങ്കാർ നാഥ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം ഓംകാർ നാഥ് (25) അന്തരിച്ചു. തൊളിക്കോട് സ്വദേശി ആണ് . കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Featured
സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടി

ന്യൂഡൽഹി: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടിയായി. സാധാരണ കോടതി വിധികളുടെ പശ്ചാത്തലത്തിൽ രാജി വച്ച മന്ത്രിമാരും മുഖ്യമന്ത്രിമാരുമുള്ള കേരളത്തിൽ സുപ്രീം കോടതി വിധി വന്നിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുകയാണു പിണറായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ പിൻവാതിലിലൂടെ നിയമിക്കുന്നതിനാണ് ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലോകായുക്തയും കേരള ഹൈക്കോടതിയും തള്ളിയ കേസാണിത്. കേസ് തള്ളിക്കളഞ്ഞ ഹൈക്കോടതിവിധിയെയും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.
60 വയസ് കഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുനർ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിൻറെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ടുളള നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. 2021 ഡിസംബർ 15 ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.
2021 ഡിസംബർ 16 ന് ഗോപിനാഥ് രവീന്ദ്രൻറെ പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ അപ്പീൽ സമർപ്പിച്ചു. 2021 ഡിസംബർ 17 ന് നൽകിയ അപ്പീലിൽ ഗവർണർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിനോടും നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. താൻ നിർദേശിച്ചതുകൊണ്ടാണ് പുനർനിയമനത്തിന് ഗോപിനാഥിൻറെ പേര് ശുപാർശ ചെയ്തു കൊണ്ടുളള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാർത്തയും ഗവർണർ നിഷേധിച്ചു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login