കുറ്റവാളികളില്ലാത്ത ലക്ഷദ്വീപിൽ കൂറ്റൻ ജയിൽ പണിയാനൊരുങ്ങി അഡ്മിനിസ്ട്രേറ്റർ

കവരത്തി : ലക്ഷദ്വീപിൽ കൂറ്റൻ ജയിൽ നിർമിക്കാനൊരുങ്ങി ഭരണകൂടം. ജയിൽ നിർമാണത്തിനായി 26 കോടി രൂപയുടെ ടെണ്ടർ ക്ഷണിച്ചു. കവരത്തി ദ്വീപിൻറെ തെക്കുഭാഗത്തായാണ് പുതിയ ജയിൽ നിർമിക്കുക. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻറെ നടപടികളുടെ തുടർച്ചയാണിത്. ജയിൽ നിർമാണത്തിന് ഇ ടെണ്ടർ വിളിച്ചു. നവംബർ 8ആം തിയ്യതിയാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി. ജയിൽ നിർമിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിൻറെ ഉടമകൾ പോലും ഇ ടെണ്ടർ വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് സംഭവം അറിയുന്നത്. കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ല. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേർന്നും ചെറിയ തടവറകളുണ്ട്. അതിനിടെയാണ് കൂറ്റൻ ജയിൽ നിർമാണം.

Related posts

Leave a Comment