Connect with us
48 birthday
top banner (1)

crime

കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം; തെലങ്കാന സ്വദേശികൾ പിടിയിൽ

Avatar

Published

on

മൂന്നാർ: ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി.തെലങ്കാനിൽ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് കാറിന്റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒക്ക് മുന്നിൽ ഹാജരാക്കും.ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള സംഭവങ്ങളിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: നാല് പേര്‍ പിടിയില്‍

Published

on


കൊല്ലം: വെളിച്ചിക്കാലയില്‍ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

Advertisement
inner ad

നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.

സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

crime

ദക്ഷിണകൊറിയ ലക്ഷ്യമിട്ട് വീണ്ടും മാലിന്യ ബലൂണ്‍ വിക്ഷേപിച്ച് ഉത്തരകൊറിയ

Published

on


പ്യോങ്യാങ്: ദക്ഷിണകൊറിയ ലക്ഷ്യമിട്ട് വീണ്ടും മാലിന്യ ബലൂണ്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ഇക്കുറി മാലിന്യ ബലൂണ്‍ ചെന്ന് വീണത്. മാസങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഉണ്ടാവുന്നത്.

മാലിന്യ ബലൂണ്‍ വീണ വിവരം ദക്ഷിണകൊറിയന്‍ പ്രസിഡന്‍ഷ്യല്‍ ?സുരക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൊറിയന്‍ അതിര്‍ത്തിയില്‍ നിന്നാണ് ബലൂണ്‍ വന്നത്. സിയോളിലെ യോങ്‌സാന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അപകടകരമായ വസ്തുക്കളൊന്നും ബലൂണില്‍ ഉണ്ടായിരുന്നില്ലെന്നും മാലിന്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad

പ്രസിഡന്റ് യൂണ്‍ സുക് യോളിനും ഭാര്യക്കുമെതിരായ ലീഫ്‌ലെറ്റുകളും ബലൂണില്‍ ഉണ്ടായിരുന്നു. നേരത്തെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണകൊറിയയില്‍ നിന്നും വന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തുവെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ എത്തിയത്.

ഈ മാസം മൂന്ന് തവണ പ്യോങ്യാങ്ങില്‍ പ്രചാരണ ലഘുലേഖകള്‍ ഡ്രോണുകള്‍ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. വീണ്ടും സംഭവിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രോണുകള്‍ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല

Advertisement
inner ad
Continue Reading

crime

വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘം കഞ്ചാവുമായി പിടിയില്‍

Published

on


ഇടുക്കി: വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥി സംഘം കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിലായി. തൃശൂരിലെ സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി സംഘത്തില്‍ പെട്ടവരാണ് പിടിയിലായത്.

കൈവശമുള്ള കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച് വിദ്യാര്‍ഥികളുടെ സംഘം അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് എത്തിയത്. ഓഫീസ് പരിസരത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കണ്ട് വര്‍ക്ക്‌ഷോപ്പാണെന്ന് കരുതിയാണ് സംഘം കയറിയത്. എന്നാല്‍, മുറിക്കുള്ളില്‍ യൂനിഫോമില്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.

Advertisement
inner ad

വിദ്യാര്‍ഥികളെ തടഞ്ഞ് ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയുമായിരുന്നു. ഒരാളില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരാളില്‍നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. വിവരം അധ്യാപകരെയും മാതാപിതാക്കളെയും അറിയിച്ചു. ലഹരിവസ്തുക്കള്‍ കൈവശം വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മറ്റുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കി.

Advertisement
inner ad
Continue Reading

Featured