Connect with us
inner ad

Kuwait

പ്രവാസിലീഗൽ സെൽകുവൈറ്റ് ചാപ്റ്ററിനുപുതിയഭാരവാഹികൾ

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പുതിയ ഭാരവാഹികളെതെരെഞ്ഞെടുത്തു. കുവൈറ്റ് സിറ്റി ബോളിവുഡ് ഹാളിൽ ശ്രീ ബാബു ഫ്രാൻസിന്റെ അധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വെച്ച്‌ ഗ്ലോബൽ നേതൃത്വത്തിന്റെ അംഗീകാരത്തോടുകൂടി യാണ് 2024-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ചാപ്റ്റർ പ്രസിഡന്റായി ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറിയായി ഷൈജിത്ത്‌.കെ, ട്രഷററായി രാജേഷ് ഗോപി, രക്ഷാധികാരിയായി ജയകുമാർ, കോ ഓർഡിനേറ്ററായി അനിൽ മൂടാടി, ഉപദേശക സമിതി അംഗങ്ങളായി ഗംഗൈ ഗോപാൽ, അഡ്വ. റെക്സി വില്യംസ്, ഡോ.ഷാജു പി.എസ് എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ചാൾസ് പി.ജി, അനിരുദ്ധൻ വി.പി, സെക്രട്ടറിമാരായി ശ്രീകുമാർ പി, ബാബു സി മീഡിയ കമ്മിറ്റി അംഗങ്ങളായി അഖിൽ, അനു മോഹൻ പബ്ളിക് റിലേഷൻ കമ്മിറ്റി അംഗങ്ങളായി കിരൺ രാജഗോപാൽ, അഖിൻ സോമരാജ്, റഹ്മാൻ അസ്‌ലം എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ബിജു സ്റ്റീഫൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷൈജിത്ത് സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.

ദേശീയ തലത്തിൽ രജിസ്ട്രർ ചെയ്ത് പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെല്ലിൽ സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യയിലെ പൊതുപ്രവർത്തകർ എന്നിവർ പ്രവർത്തിക്കുന്നു. നീതി ലഭിക്കാൻ വേണ്ടി സാധാരണ ഇന്ത്യൻ പൗരൻ നേരിടുന്ന അനേകം വിഷമതകൾ ലഘൂകരിക്കുക, ജാതി-മത-ലിംഗ-ഭാഷ-ജനന സ്ഥലം മുതലായവയിൽ വിവേചനമില്ലാതെ എല്ലാവർക്കും അന്തസ്സും സംരക്ഷണവും ഉറപ്പാക്കുക തുടങ്ങിയവയാണ് പി‌എൽ‌സി ലക്ഷ്യം. ഇന്ത്യൻ പൗരന്റെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളും ശരിയായ നീതിയും ഇന്ത്യയിൽ ലഭിക്കാൻ നിയമസഹായവും നൽകുന്നു. കൂടാതെ വിദേശ രാജ്യങ്ങളിൽ തദ്ദേശീയ അഭിഭാഷകരും, നിയമജ്ഞരുമായി സഹകരിച്ചു കൊണ്ട് നിയമ ബോധവൽക്കരണ പരിപാടികളും, നിയമ ഉപദേശങ്ങളും, നിയമ സഹായങ്ങളും നൽകി വരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പി‌ എൽ‌ സി പാനലിലെ നിരവധി അഭിഭാഷകർ വിവിധ ജുഡീഷ്യൽ ഫോറങ്ങളിൽ ഇന്ത്യയിൽ സാധാരണക്കാർക്ക് വേണ്ടി ഹാജരായി നിയമ സഹായവും, ഉപദേശവും നൽകാൻ സന്നദ്ധരായി പ്രവർത്തിക്കുന്നു.പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് വിദഗ്ധരായ പരിശീലകരുടെ പിന്തുണയോടെ പൊതുജനങ്ങളിൽ നിയമ അവബോധം വ്യാപിപ്പിക്കുന്നതിന് പി‌ എൽ‌ സി ഇന്ത്യയിലും വിദേശത്തും പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ചു വരുന്നു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് പ്രവാസി ലീഗൽ സെല്ലിന്റെ രക്ഷാധികാരി. കുവൈറ്റ് പ്രവാസി സമൂഹത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിന്റെ വാർഷിക പരിപാടികൾ മെയ് ജൂൺ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഇന്ത്യ – കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൌൺസിൽ (ഐ.ബി.പി. സി.) ന്റെ സഹകരണത്തോടെ കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്ഡസ്ട്രി , യൂണിയൻ ഇൻവെസ്റ്റ്മെന്റ് കമ്പനീസ്, കുവൈറ്റ് എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ത്യ – കുവൈറ്റ് രണ്ടാം നിക്ഷേപക മീറ്റ് ഫോർ സീസൺ ഹോട്ടലിൽ നടന്നു. രാജ്‌ജ്യത്തേക്കു കൂടുതൽ നിക്ഷേപകരെ എത്തിക്കുന്നതിനുള്ള എംബസ്സിയുടെ സ്ഥിരതയാർന്ന നടപടികളുടെ ഭാഗമായാണ് രണ്ടാം ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബഹു. ഇന്ത്യൻ അംബാസ്സിഡർക്കു പുറമെ കുവൈറ്റ്ഇൻവെസ്റ്റ്മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടർ ശ്രീ ഗാനിം അൽ ഘെനയ്മൻ, ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ യൂണിയൻ ചെയർമാൻ ശ്രീ സലേഹ് അൽ -സെൽമി, കുവൈറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ ശ്രീ റബാഹ് അൽ റബാഹ്, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെർവീസസ് ചെയർപേഴ്സൺ ശ്രീ കെ രാജരാമൻ,നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്റ്റ്‌സർ ഫണ്ട് ഓഫ് ഇന്ത്യ യുടെ എം. ഡി. യും സി ഇ. ഓ. യുമായ ശ്രീ സൻജീവ്‌ അഗർവാൾ , ഐബിപിസി ചെയർമാൻ ശ്രീ ഗുർവീന്ദർ സിങ് ലാംബ , എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പ്രത്യക ക്ഷണിതാക്കളും സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്കും കുവൈറ്റിനും പരസ്പരം സഹകരിച്ചുകൊണ്ടു കൂടുതൽ ഉയരത്തിൽ എത്താനാവുമെന്ന കാഴ്ചപ്പാടോടുകൂടിയാണ് ഈ മീറ്റ്‌ സംഘടിപ്പിച്ചിട്ടുള്ളതെന്നു ബഹു. അംബാസിഡർ ഡോ. ആദർശ് സ്വൈക ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ-കുവൈത്ത് ബന്ധത്തിൻ്റെ അടിസ്ഥാന ശില വ്യാപാരവും വാണിജ്യവുമാണ്. അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ഉള്ള ഇന്ത്യ , നവീകരണത്തിൻ്റെയും സാങ്കേതികവിദ്യയുടെയും ആഗോള കേന്ദ്രമായി ഉയർന്ന സാഹചര്യത്തിൽ ഈ മീറ്റ് ന് പ്രസക്തിയേറെയാണ്. 2035- ൽ വികസിത രാജ്യമാകുന്നതിനു ലക്‌ഷ്യം വെച്ചിട്ടുള്ള കുവൈറ്റിനും, 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിന് ലക്ഷ്യമിട്ടുള്ള ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യക്കും പരസ്പരം സഹകരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാവും. കഴിഞ്ഞ ദശകത്തിൽ പ്രതിവർഷം ആറു ശതമാന ത്തിന് മുകളിൽ വളർന്ന ഒരേയൊരു സമ്പദ്‌ വ്യവസ്ഥയും കഴിഞ്ഞ വർഷം 7.2 ശതമാനം ജിഡിപി വളർച്ചയും നേടിയ രജ്ജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ശക്തിയും ഇന്ത്യയുടേത് തന്നെ. ഡോ. ആദർശ് സ്വൈക തുടർന്നു. ഗൾഫ് മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വകവയ്ക്കാതെ ഈ സമ്മേളനത്തിനായി വന്നെത്തിയ വിശിഷ്ടതിഥികളോടും മീറ്റിലെ മുഴുവൻ പങ്കാളികളോടും, ഐബിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടുംബഹു. അംബാസിഡർ നിസ്സീമമായ കൃതജ്ഞത അറിയിച്ചു. നിരവധി കുവൈറ്റി പ്രമുഖരും ഇന്ത്യൻ സമൂഹത്തിലെ പ്രശസ്തരായ വ്യാപാര വ്യവസായ പ്രമുഖരും പ്രത്യക ക്ഷണിതാക്കളായ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

Continue Reading

Kuwait

ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് ജേഴ്‌സി പ്രകാശനം ചെയ്‌തു

Published

on

കുവൈറ്റ് സിറ്റി : ഏഷ്യൻ ഇലവൻ ക്രിക്കറ്റ് ക്ലബ്ബ് പുതിയ സീസണിലെക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. സാൽമിയ ഐഐസി സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രതീഷ് വർക്കല സ്വാഗതം ആശംസിച്ചു. സ്‌പോർസോർമരായ ജെ.ഡി ഡാനിയൽ (റോയൽ ടെക്‌നിക് കമ്പനി ), അബ്ദുൾ റസാഖ് നിത്തെ എന്നിവർ ചേർന്ന് ടീം ക്യാപ്റ്റൻ ഷിച്ചു ശ്രീധരനു ജേഴ്‌സി കൈമാറികൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. ബിജു സ്റ്റീഫൻ (ലീഗൽ സെൽ കുവൈറ്റ് പ്രസിഡൻന്റ്), താഹ, ഇർഫാദ്, ശ്രീജിത്ത് സുഭാഷ് , എമിൽ, സുജിത്ത് സുഭാഷ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. സീസണിലെ മികച്ച കളിക്കാർക്കുള്ള ടീം സ്പോൺസർ ഫാൽക്കൻ പ്ലസിന്റെ അവാർഡുകൾ അബ്ദുള്ള മാമൂ , നളിൻ , ദിനേഷ് , മുനീർ , താഹ എന്നിവർക്ക് നൽകി ആദരിച്ചു. വൈസ് ക്യാപ്റ്റൻ മുഹമ്മദ്‌ യാസീൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kuwait

രാജു സഖറിയയുടെ ഓർമകളുമായി തനിമ അനുസ്മരണ യോഗം !

Published

on

കുവൈറ്റ് സിറ്റി : സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും തനിമകുവൈത്തിന്റെ ഹാർഡ്കോർ അംഗവും ആയിരുന്ന അന്തരിച്ച രാജു സഖറിയാസിന്റെ ഓർമ്മകകളുമായി, കുവൈറ്റിലെ കല, സാഹിത്യ,സാംസ്കാരിക രാഷ്ട്രീയ, കായിക, ബിസ്സിനെസ്സ് രംഗത്തെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു അനുസ്മരണ യോഗം തനിമ സംഘടിപ്പിച്ചു.സീനിയർ ഹാർഡ് കോർ ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു സഖറിയയുമായുള്ള അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് ബാബുജി ബത്തേരി സ്വാഗതം ആശംസിച്ചു. ഷാജി വർഗീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. രാജു സഖറിയാസിന്റെ തനിമയിലെ പ്രവർത്തങ്ങളെ ഓർക്കുകയും, തനിമയുടെ അനുശോചനം ജേക്കബ് വർഗീസ് തന്റെ ആധ്യക്ഷപ്രസംഗത്തിൽ വിശദമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ബിഇസി എക്സ്ചേഞ്ച് സിഇഒ മാത്യൂസ് വർഗീസ്, ചെസ്സിൽ രാമപുരം, ടോമി സിറിയക്, ബോബി ജോർജ്, മുരളി എസ്. പണിക്കർ, തോമസ്‌ മാത്യു കടവിൽ, ജയൻ ഹൈടെക്ക്‌, ഹമീദ്‌ കേളോത്ത്‌, കൃഷ്ണൻ കടലുണ്ടി, ⁠ഫിറോസ്‌ ഹമീദ്‌, സിജോ കുര്യൻ , ജയേഷ് കുമാർ, റോയ്‌ ആൻഡ്രൂസ്‌, സക്കീർ പുതുനഗരം തുടങ്ങിയ പ്രമുഖർ രാജു സഖറിയയുമായുള്ള ഓർമ്മകൾ പങ്കു വെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഡി. കെ.ദിലീപ് അനുശോചന സമ്മേളനം ഏകോപിപ്പിക്കുകയും, ഹബീബുള്ള മുറ്റീച്ചൂർ നന്ദി അറിയിക്കുകയും ചെയ്തു. ഇതര തനിമ ഹാർഡ് കോർ അംഗങ്ങൾ നേതൃത്വം നൽകി. രാജു സക്കറിയാസിനായി ഏവർക്കും പുഷ്പ്പാർച്ചനക്കുള്ള അവസരം തനിമ ഒരുക്കിയിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured