സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു; ഒഴിവായത് വൻദുരന്തം

കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. എസ്‌കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞ് വീണത്. അപകട സമയത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊച്ചി മരടിലാണ് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകടം ഉണ്ടാകുന്നതിന് കുറച്ചു മുമ്പേ വൈദ്യുതി നിലച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Related posts

Leave a Comment