ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധം

പോത്തുകല്ല് :കുതിച്ചുയരുന്ന ഇന്ധന വിലയിലും പാചക വാതക വിലയിലും പ്രതിഷേധിച്ച് പോത്തുകല്ല് മണ്ഡലം പ്രവാസി കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്തുകല്ല് പെട്രാള്‍ പമ്പിന് മുന്നില്‍ പ്രതിഷേധനില്‍പ്പ് സമരം നടത്തി .പ്രവാസി കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് പട്ടിക്കാടന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു .പോത്തുകല്ല് പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ പുന്ന റാട്ടില്‍, അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബഷീര്‍ തെക്കും പാടി, ന ജീബ് സി നിലമ്പൂര്‍, ഗഫൂര്‍ ,നാസര്‍ സ്രാമ്പിക്കല്‍, നൗഷാദ്, മനോജ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു

Related posts

Leave a Comment