പോത്തൻകോട് കൊലപാതകം ; ഒരാൾ പിടിയിൽ ; മറ്റു പ്രതികളെ തിരിച്ചറിഞ്ഞു

പോത്തൻകോട് കല്ലൂരിൽ യുവാവിനെ വെട്ടിക്കൊന്ന സംഘത്തിലെ ഓട്ടോ ഡ്രൈവർ പിടിയിൽ.കണിയാപുരം തെക്കേവിള പണയിൽ വീട്ടിൽ രഞ്ജിത് (28) ആണ് പിടിയിലായത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു.
അക്രമ ശേഷം രഞ്ജിത് ഓട്ടോയുമായി ആറ്റിങ്ങൽ വഞ്ചിയൂരുള്ള ഭാര്യ വീട്ടിലേക്കാണ് പോയത്. രാത്രി രണ്ടു മണിയോടെയാണ് പൊലീസ് ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തുമ്പോൾ ഇയാൾ ഓട്ടോയിൽ കിടന്നുറങ്ങുകയായിരുന്നു. ഒരു ഓട്ടം വിളിച്ചപ്പോൾ പോയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
സംഭവശേഷം പല വഴിക്ക് തിരിഞ്ഞ സംഘത്തെ പിടികൂടുന്നതിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. റൂറൽ എസ് പി പി കെ മധു പോത്തൻകോട് ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Related posts

Leave a Comment