Connect with us
48 birthday
top banner (1)

News

പോത്താനിക്കാട് സഹകരണ വിപണി

Avatar

Published

on

പോത്താനിക്കാട് : ഫാർമേഴ്സ് സഹകരണ ബാങ്കിൽ കൺസ്യുമർ ഫെഡറേഷനിൽ നിന്നുള്ള സബ്സീഡി സാധനങ്ങളുടെ സഹകരണ വിപണിയ്ക്ക് തുടക്കമായി. അരിയും, മറ്റ് അവശ്യസാധങ്ങളും വിപണിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ബാങ്കിന്റെ മാവുടി ശാഖയിൽ ഭരണസമിതി അംഗം അനിൽ അബ്രഹാം വിപണനോദ്‌ഘാടനം നിർവഹിച്ചു. ശാഖാ മാനേജർ ലേഖ എം. പോൾ, എം.പി. ഷൗക്കത്തലി, മിന്നു ജോജി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയ വർ പങ്കെടുത്തു. പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്കിൽ മാവുടി ശാഖയിൽ നടത്തിയ സഹകരണ വിപണിയുടെ ഉദ്ഘാടനം ഭരണ സമിതി അംഗം അനിൽ അബ്രഹാം നിർവഹിന്നു

Kuwait

പേരാമ്പ്ര മണ്ഡലം കെ എം സി സി ‘തംകീൻ – 2024 ‘ സമ്മേളന പ്രചരണം സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തംകീൻ – 2024 മ​ഹാ​സ​മ്മേ​ള​നത്തിന്റെ മണ്ഡലം ത​ല പ്ര​ചാ​ര​ണവും സി എച്ച് അനുസ്മരണവും ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോ റിയത്തിൽ ചേ​ർന്നു. മണ്ഡലം പ്രസിഡന്റ് ആർ കെ അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി ഉൽഘടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി വൈസ് പ്രസിഡന്റ്‌ അബ്ദുൽ റസാഖ് വാളൂർ സി എച്ച് അനുസ്മരണപ്രഭാഷണം നടത്തി.ജില്ലാ മണ്ഡലം നേതാക്കളായ അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി, അസീസ് നരക്കോട്ട്, അനുഷാദ് തിക്കോടി, താഹിർ കുറ്റ്യാടി, റഫീഖ് എരവത്ത്, നജീം സബാഹ , ഖലീൽ ടി പി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും, ട്രെഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

Continue Reading

Kerala

പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി കെ സച്ചിദാനന്ദന്‍

Published

on


താല്ക്കാലിക മറവിരോഗം കാരണം പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കെ. സച്ചിദാനന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ് എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഏഴ് വര്‍ഷം മുമ്പ് ഒരു താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്ന് മുതല്‍ മരുന്നും കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നില്ലെങ്കിലും നവംബര്‍ ഒന്നിന് പുതിയ രൂപത്തില്‍ അത് തിരികെയെത്തി എന്നാണ് അദ്ദേഹം കുറിക്കുന്നത്.

Advertisement
inner ad

രോഗം വീണ്ടും വരാന്‍ കാരണം സമ്മര്‍ദ്ദമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ട് പതുക്കെപ്പതുക്കെ താന്‍ പൊതുജീവിതം അവസാനിപ്പിക്കുകയാണ്. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ദയവായി പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചു.

സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്-

Advertisement
inner ad

സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്ട്രസ്സ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പബ്ലിക് ലൈഫ് അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Advertisement
inner ad
Continue Reading

National

രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് രാഹുല്‍ ഗാന്ധി

Published

on

നാഗ്പൂര്‍: രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരോട് കാണിക്കുന്ന അനീതി പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നാഗ്പൂരില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി സെന്‍സസിലൂടെ എല്ലാം വ്യക്തമാകും. ബി.ജെ.പി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. ജാതി സെന്‍സസ് വികസനത്തിന്റെ മാതൃകയാണ്. 50 ശതമാനം സംവരണ പരിധിയും നമ്മള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാണ് തങ്ങള്‍ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ഡോ ബി.ആര്‍ അംബേദ്കര്‍ തയാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിത രീതിയാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആളുകള്‍ ഭരണഘടനയെ ആക്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അദാനി കമ്പനി മാനേജ്മെന്റില്‍ ദലിത്, ഒ.ബി.സി, ആദിവാസി എന്നീ വിഭാഗക്കാരെ നിങ്ങള്‍ കാണില്ല. വെറും 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. എന്നാല്‍, കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആളുകളുടെ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured