പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും നിവേദനം നൽകി

കോതമംഗലം : പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും നിവേദനം നൽകി. പോത്താനിക്കാട് പോലീസ് സ്റ്റേഷനോട് ചേർന്നു കിടക്കുന്ന സ്ഥലം ഇതിന് ഇതിനായി ഉപയോഗിക്കാമെന്നും നിവേദനത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ഓഫീസ് മന്ദിര നവീകരണത്തിനും പറമ്പഞ്ചേരിയിൽ വെൽനസ് സെൻ്റർ നിർമ്മിക്കുന്നതിനും തുക അനുവദിക്കണമെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർക്കും നിവേദനം നൽകി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം. ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് വർഗീസ്, സജി.കെ.വർഗീസ് തുടങ്ങിയവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്

Related posts

Leave a Comment