പോസ്റ്റൽ വാരാഘോഷത്തിന് തുടക്കം കുറിച്ചു

മരട്: ദേശീയ പോസ്റ്റൽ ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റൽ വാരാഘോഷത്തിന് തുടക്കം കുറിച്ചു. ലോക തപാൽ ദിനം ആയ ഇന്ന് മരട് മുൻസിപ്പൽ ചെയർമാൻ ആൻറണി ആശാൻപറമ്പ് മരട് പോസ്റ്റ് ഓഫീസ് വാരാഘോഷം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പോസ്റ്റ് മാസ്റ്റർ എൻ എം സെലിൻ അധ്യക്ഷത വഹിച്ചു. പോസ്റ്റൽ സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് വാരാഘോഷത്തിൽ നിശ്ചയിച്ചിട്ടുള്ളത്. ഗവൺമെൻറ് സേവനങ്ങളായ അടൽ പെൻഷൻ യോജന, സുകന്യ സമൃദ്ധി യോജന, തപാൽ ഇൻഷുറൻസ്, പ്രധാനമന്ത്രി ജനസുരക്ഷാ പദ്ധതികൾ,എൻ പി എസ്, മൈ സ്റ്റാമ്പ് , പെയ്മെൻറ് ബാങ്ക് (IPPB) സേവനങ്ങൾ എന്നിവ ഡോർ സ്റ്റെപ് സേവനങ്ങളായി നടത്തും. പരമ്പരാഗതമായ സേവനങ്ങൾ നൂതന സാങ്കേതിക വിദ്യയുടെ മികവിൽ നൽകുന്നതോടൊപ്പം തന്നെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

Related posts

Leave a Comment