സ്വാതന്ത്ര്യാനന്തരമാധ്യമരംഗം : വെല്ലുവിളികളും അതിജീവനവും’ ഇന്ത്യൻ മീഡിയാ ഫോറം വെബിനാർ ആഗസ്റ്റ് 20 ന്

ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം  വാര്‍ഷികത്തോടനുബന്ധിച്ച്   ഖത്തർ   ഇന്ത്യന്‍ മീഡിയ ഫോറംനാളെ ( വെള്ളിയാഴ്ച്ച ) രാത്രി 7  ന്   വെബിനാർ സംഘടിപ്പിക്കുന്നു .” സ്വാതന്ത്ര്യാനന്തര മാധ്യമരംഗം:വെല്ലുവിളികളും അതിജീവനവും’ എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന വെബിനാറിൽ  ഡോ :ശശി   തരൂർ എം. പി മുഖ്യാതിഥിയാവും .ഖത്തർ ഇന്ത്യൻ അംബാസഡർ ദീപക്ക് മിത്തൽ ഉത്ഘാടനം ചെയ്യും.24ചാനൽ മുൻ അസി :എക്സിക്യുട്ടീവ് എഡിറ്റർ ഡോ:അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തും.  
നോര്‍ക്ക ഡയറക്ടര്‍മാരായ സി വി റപ്പായി, ജെ കെ മേനോന്‍, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐ എസ് സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് എന്നിവര്‍ ആശംസകൾ നേർന്ന് സംസാരിക്കും . പൊതുജന പങ്കാളിത്തത്തോടെ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി നടക്കുക.

Related posts

Leave a Comment