Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

തസ്തികനിർണ്ണയം: അധ്യാപകവിരുദ്ധ നിലപാട് പുന:പരിശോധിക്കണം; കെപിഎസ്ടിഎ

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കൂട്ടത്തോടെ അധ്യാപക തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് കെപിഎസ്ടിഎ സംസ്ഥാനസമിതി കുറ്റപ്പെടുത്തി. മതിയായ എണ്ണം കുട്ടികൾ ഉണ്ടായിട്ടും യുഐഡി ഇല്ലെന്ന കാരണത്താൽ സംസ്ഥാനവ്യാപകമായി അധ്യാപക തസ്തികകൾ കൂട്ടത്തോടെ വെട്ടിക്കുറച്ചു . ആധാർ എൻറോൾമെന്റ് നടത്തി യുഐഡി നമ്പർ ലഭിച്ച കുട്ടികളെ പോലും തസ്തിക നിർണ്ണയത്തിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണ്.
മുൻ വർഷങ്ങളിൽ യുഐഡി ഇല്ലാത്ത കുട്ടികളെ തസ്തിക നിർണ്ണയത്തിൽ പരിഗണിച്ചിരുന്നു. ഇതിന് പ്രധാനാധ്യാപകൻ സാക്ഷ്യപത്രം സമർപ്പിച്ചാൽ മതിയായിരുന്നു. പുതിയ നടപടിക്രമമനുസരിച്ച് യുഐഡി ഇല്ലാത്ത കുട്ടികൾക്ക് ആധാർ നമ്പർ കിട്ടുന്നതിന് മൂന്ന് മാസം വരെ സമയം ആവശ്യമാണ് . കുട്ടിയുടെയും രക്ഷിതാക്കളുടെയും ആധാർ ഉൾപ്പടെയുള്ള രേഖകളിൽ തിരുത്തലുകൾ വരുത്തണമെങ്കിലും മാസങ്ങൾ എടുക്കാറുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളുകളിലും യു ഐ ഡി യുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളുണ്ട്. ഒന്നോ രണ്ടോ കുട്ടികൾക്ക് യു ഐ ഡി ഇല്ലാത്തത് ഒരു സ്കൂളിൽ തന്നെ ഒന്നിലധികം തസ്തികകൾ നഷ്ടപ്പെടാൻ ഇടയായിട്ടുണ്ട്. തസ്തിക നിർണ്ണയത്തിൽ 1997 മുതൽ അനുവദിച്ചു വന്നിരുന്ന 1:40 അനുപാതം എടുത്തു കളഞ്ഞതും വ്യാപകമായി തസ്തിക നഷ്ടപ്പെടാൻ കാരണമായിട്ടുണ്ട്. സർക്കാറിന്റെ പിടിപ്പുകേടു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തസ്തികനിർണ്ണയത്തിൽ അധ്യാപകവിരുദ്ധ നിലപാടുകളെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിക്കുന്നത്.

തസ്തിക നിർണ്ണയത്തിൽ മുൻ വർഷങ്ങളിൽ അവലംബിച്ച രീതി തുടരണമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു .
സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ്പ്രസിഡന്റ് എൻ ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ , വൈസ്പ്രസിഡന്റുമാരായ ടി എ ഷാഹിദ റഹ്മാൻ , എൻ ജയപ്രകാശ്, കെ രമേശൻ ,പി വി ഷാജിമോൻ , എൻ രാജ്മോഹൻ ,ബി സുനിൽകുമാർ , വി മണികണ്ഠൻ, സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ്, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ , പി വി ജ്യോതി , പി എസ് ഗിരീഷ് കുമാർ, സാജു ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Continue Reading

Kerala

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി ശിവൻകുട്ടിക്ക് കൈ തരിപ്പ്, തിരിച്ചയച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: നിയമസഭയിലെ പഴയകാല സ്‌മരണകൾ വീണ്ടും ഓത്തെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുകയാണ്. പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിന് സമീപത്ത് കൂടെ പ്രതിപക്ഷനിരയിലേക്ക് കടക്കാൻ ശ്രമിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, തന്റെ പ്രസംഗം നിർത്താതെ തന്ത്രപൂർവ്വം ശിവൻകുട്ടിയുടെ കൈ പിടിക്കുകയായിരുന്നു. താക്കീത് മനസിലാക്കിയെന്നോണം അനുസരണയോടെ ശിവൻകുട്ടി സ്വന്തം സീറ്റിലേക്ക് തിരികെ പോയി.

സ്പ‌ീക്കർ എ.എൻ ഷംസീർ കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് സംഭവം. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. അതും മുഷ്ടിടി ചുരുട്ടിക്കൊണ്ട്. ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കയ്യിൽ പിടിച്ച് പിന്നോട്ടു വലിക്കുകയായിരുന്നു.

Advertisement
inner ad

പണ്ട് നിയമസഭയിലെ പ്രകടനം ഒരു നിമിഷം വിദ്യാഭ്യാസ മന്ത്രിയുടെ മനസിലൂടെ കടന്നുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

എഡിജിപി അജിത് കുമാറിനെ മാറ്റിയത് ആർഎ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്ന്; ഷാ​ഫി പ​റ​മ്പി​ൽ എം​പി

Published

on

ന്യൂ​ഡ​ൽ​ഹി: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ ആ​ർ​എ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്നാ​ണ് ഗ​തി​കെ​ട്ട് മാ​റ്റി​യ​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പോ​ലീ​സ് യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും അ​ജി​ത് കു​മാ​റി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സെ​ക്ക​ന്‍റ് പോ​ലും വൈ​കാ​തെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി വൈ​കി​യ​തെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

Advertisement
inner ad

അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യാ​ണ്. മ​ല​പ്പു​റ​ത്തെ മാ​ത്ര​മ​ല്ല ഒ​രു സം​സ്ഥാ​ന​ത്തെ ത​ന്നെ​യാ​ണ് ഇ​തി​ലൂ​ടെ ഒ​റ്റു​കൊ​ടു​ത്ത​ത്.

മ​ല​പ്പു​റ​ത്തെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കി മു​ദ്ര​കു​ത്തി​യ​തി​നു പി​ന്നി​ൽ ആ​ർ​എ​സ്‌​എ​സ് അ​ജ​ണ്ട​യാ​ണ്. സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു കി​ട​ക്കു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​തു​പോ​ലൊ​രു വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് എ​ന്തി​നാ​ണെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Advertisement
inner ad
Continue Reading

Featured