എ.പി.എല്‍ വിഭാഗത്തില്‍ നിന്ന് കോവിഡാനന്തര ചികിത്സക്ക് പണം; ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡാനന്തര ചികിത്സക്ക് എ.പി.എല്‍ വിഭാഗത്തില്‍നിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹർജി പരിഗണിക്കുമ്പോഴാണ് ഉത്തരവ്. എ.പി.എല്‍ വിഭാഗത്തിന്‍റെ ചികിത്സ സംബന്ധിച്ച ഉത്തരവിലും കോവിഡ് വന്ന് 30 ദിവസം കഴിഞ്ഞ് സംഭവിക്കുന്ന മരണം കോവിഡ് ബാധിച്ചുതന്നെ രേഖപ്പെടുത്തണമെന്ന ഉത്തരവിലും വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.

എ.പി.എല്‍ വിഭാഗത്തിന് ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനായിരുന്നു ഉത്തരവ്. സ്വകാര്യ ആശുപത്രിയില്‍ 2645 രൂപ മുതല്‍ 15,180 വരെ ഈടാക്കാനും അനുമതി നല്‍കിയിരുന്നു.

Related posts

Leave a Comment