കോവിഡ് ചികിത്സയിലുള്ളത് ഒന്നര വര്‍ഷത്തെ കുറഞ്ഞ രോഗികള്‍

ന്യൂഡല്‍ഹിഃ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 40,120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 42,295 പേർ സുഖം പ്രാപിച്ചു രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 52.95 കോടി ഡോസ് വാക്സിൻ. രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നിലവിൽ 97.46%. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.2 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം.. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,85,227 പേർ. മൂന്നിലൊന്നും കേരളത്തില്‍.

രാജ്യത്താകമാനം ഇതുവരെ 3,13,02,345 പേർ രോഗമുക്തരായി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നു; നിലവിൽ ഇത് 2.13 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.04%; കഴിഞ്ഞ 19 ദിവസമായി മൂന്നു ശതമാനത്തിൽ താഴെ. പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചെന്നും ഇന്നു പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

Related posts

Leave a Comment