ഇന്ധന വില വര്‍ദ്ധനവില്‍ പോരൂരില്‍ പ്രതിഷേധം

പോരൂര്‍ : ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കൊണ്ട് പോരൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി. കെ പി സി സി ജന:സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു കെ പി സി സി മെമ്പര്‍ പി വാസുദേവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ ടി അബ്ബാസലി ,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഷ്‌റഫ് കന്നങ്ങാടന്‍, മണ്ഡലം ഭാരവാഹികളായ സി അബ്ദുറഹിമാന്‍, അബ്ദുസലാം മലക്കല്‍, അന്‍വര്‍ പൊറ്റയില്‍, ഹബീബുല്‍ ഹത്ത്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സലാഹുദ്ദീന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് സബീര്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിജേഷ് നെച്ചിക്കോടന്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment