കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച്‌ ഭീഷണി;32 കാരൻ ജീവനൊടുക്കി

ബംഗളൂരു: കാമുകിക്കൊപ്പമുള്ള ലൈംഗിക വിഡിയോ കാണിച്ച്‌​ ​പ്രായപൂര്‍ത്തിയാകാത്ത നാലുപേ​ര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്​ 32കാരന്‍ ആത്മഹത്യ ചെയ്​തു. ചാമുണ്ഡേശ്വരി ഇലക്​ട്രിസിറ്റി സപ്ലൈ ​കോര്‍പറേഷനിലെ കരാര്‍ തൊഴിലാളിയായ ജൂനിയര്‍ അസിസ്​റ്റന്‍റ്​ സുപ്രീതിനെയാണ്​ ​ഹോട്ടല്‍ മുറിയില്‍​ വിഷം കഴിച്ച്‌​ മരിച്ചനിലയില്‍ കണ്ടെത്തിയത്​.പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്ന്​ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ്​ താന്‍ ആത്മഹത്യ​ ചെയ്യുന്നതെന്ന കുറിപ്പ്​ പൊലീസ്​ കണ്ടെടുത്തു. വെള്ളിയാഴ്​ച നാലുപേരെയും പൊലീസ്​ അറസ്​റ്റ്​​ ചെയ്​തു.സുപ്രീത്​ ഒരു ഹോട്ടലില്‍ മുറി ​ബുക്ക്​ ചെയ്യുകയായിരുന്നു. രാ​ത്രി ഒരു മണിയോടെ മുറിയില്‍ നിന്ന്​ വെള്ളം വരുന്നത്​ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന്​ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ്​ താക്കോല്‍ ഉപയോഗിച്ച്‌​ അകത്ത്​ കടക്കുകയായിരുന്നു. അപ്പോള്‍ ശുചിമുറിയില്‍ മരിച്ചുകിടക്കുകയായിരുന്നു സുപ്രീത്​. സുപ്രീത്​ വിഷം കഴിച്ചതിന്​ ശേഷം ശുചിമുറിയില്‍ പോയതാകാമെന്നും അവിടെയെത്തി പൈപ്പ്​ അടക്കുന്നതിന്​ മുമ്പ്​ കുഴഞ്ഞുവീണിരിക്കാമെന്നും പൊലീസ്​ പറഞ്ഞു.കാമുകിയുമായുള്ള ലൈംഗിക വിഡിയോകള്‍ പണം നല്‍കിയില്ലെങ്കില്‍ പുറത്തുവിടുമെന്ന്​ കുറച്ചു പേർ സുപ്രീതിനെ ഭീഷണിപ്പെടുത്തിയിരുന്നു.
സുപ്രീത്​ കാമുകിയെ കാണാനായി അര്‍സി​കേരെയിലെ താമസ സ്​ഥലത്തെത്തിയിരുന്നു. തൊട്ടടുത്തായിരുന്നു നാലു​ ​കൗമാരക്കാരുടെയും താമസം. ഇവര്‍ സുപ്രീതിന്റെയും കാമുകിയുടെയും ദൃശ്യങ്ങള്‍ ഒളിച്ചിരുന്ന്​ പകര്‍ത്തുകയായിരുന്നു.വിഡിയോ കാണിച്ച്‌​ ഇവര്‍ 5000 രൂപ വരെ സുപ്രീതില്‍നിന്ന്​ കൈപറ്റിയിരുന്നു. പിന്നീട്​ കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ വിഡിയോ പുറത്തുവിടുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

Related posts

Leave a Comment