ലൈംഗിക വിമോചനത്തിന് ആഹ്വാനവുമായി അശ്ലീലചിത്രങ്ങള്‍ ; എസ്.എഫ്.ഐ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു: കെഎസ്‌യു


തൃശൂര്‍: ശ്രീ കേരളവര്‍മ്മ കോളേജില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എസ്.എഫ്.ഐ സഭ്യതയുടെ അതിവരമ്പുകള്‍ ലംഘിക്കുകയാണ് ചെയ്തതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്‍. പുരോമനവാദത്തിന്റേയും നവോത്ഥാനത്തിന്റേയും ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റേയും നാടാണ് കേരളം എന്ന് അംഗീകരിക്കുമ്പോഴും ലൈംഗിക വിമോചനത്തിന് ആഹ്വാനവുമായി അശ്ലീലചിത്രങ്ങള്‍ വരച്ച് നവാഗതരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചത് ശരിയായില്ല. സംഭവം വിവാദമായതോടെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയ എസ്.എഫ്.ഐ ജില്ലാ നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

Related posts

Leave a Comment