ക്ലബ് ഹൗസിലെ അശ്ളീല റൂമുകൾ ; രാത്രികാലങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ ഒരുങ്ങി പോലീസ്

പുതിയ സാമൂഹികമാധ്യമമായ ക്ലബ് ഹൗസിൽ സഭ്യത ലംഘിച്ചുള്ള റൂമുകൾ അർധരാത്രി സജീവമാവുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കാൻ ഒരുങ്ങുന്നു. അർധരാത്രികളിൽ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന ‘റെഡ് റൂമുകൾ’ സജീവമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരം റൂമുകൾ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. ആർക്കും കയറാമെന്ന സാഹചര്യം ഉള്ളതാണ് ഇതിലെ അപകടം. അശ്ലീല റൂമുകളിൽ ഏറെയും കൗമാരക്കാരാണെന്നാണ് സൈബർ പോലീസിന്റെ കണ്ടെത്തൽ. ഇത്തരത്തിൽ റൂമുകൾ നടത്തുന്ന മോഡറേറ്റർമാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേൾവിക്കാരെയും പൊലീസ് ചോദ്യം ചെയ്‌തേക്കും.

Related posts

Leave a Comment