സ്ത്രീകൾക്കും കൂട്ടികൾക്കും സ്വന്തം അശ്ലീല വീഡിയോ അയച്ചുകൊടുക്കുന്ന പ്രതിയെ പോലീസ് പിടികൂടിയതിങ്ങനെ…

കൽപ്പറ്റ: സ്ത്രീകൾക്കും കുട്ടികൾക്കും സ്വന്തം അശ്ലീല വീഡിയോ അയക്കുന്നത് സ്ഥിരമാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും നമ്പർ ശേഖരിച്ച്‌ വീഡിയോകോൾ ചെയ്യുകയും സ്വന്തം അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകുകയും ചെയ്ത തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽനിന്ന് പിടികൂടിയത്.ദിവസം ശരാശരി 15 വീഡിയോ കോളുകൾ ഇത്തരത്തിൽ ഷൈജു നടത്തിയിരുന്നെന്ന് കുറത്തികാട് പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരേ വയനാട് ജില്ലയിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്‌നാട്ടിൽനിന്നും പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലപ്പുഴ, കോഴിക്കോട് ഫറോക്ക്, തൃശൂർ നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ പ്രതിക്കെതിരെയുണ്ട്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ഇയാളെ തേടി മുൻപ് പൊൻമുടിയിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.മുൻപും സമാനമായ സംഭവത്തിൽ ഷൈജു പിടിയിലായിട്ടുണ്ട്.

Related posts

Leave a Comment