വീട്ടമ്മക്ക് അശ്ലീല വീഡിയോ അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ

കാലടി :വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ. മലയാറ്റൂർ കാടപ്പാറ കുടിക്കാലൻ കവല ഭാഗത്ത് തോട്ടൻകര വീട്ടിൽ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്. ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വീഡിയോ അയച്ചു കൊടുത്തത്.

ഇതു സംബന്ധിച്ച്‌ വീട്ടമ്മയുടെ പരാതിയിലാണ് കാലടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബോബി തോമസ് കാലടി പൊലീസ് സ്റ്റേഷനിൽ ഗൂണ്ടാ ലിസ്റ്റിൽ പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. എസ്.എച്ച്‌.ഒ ബി.സന്തോഷ്, എസ്‌ഐമാരായ സതീഷ് കുമർ, സി.ഏ.ഡേവീസ്, എഎസ്‌ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

Leave a Comment