അശ്ലീല വീഡിയോ ചിത്രീകരിച്ച് പണം തട്ടുന്ന പ്രതി എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

എറണാകുളം: സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ പ്രധാന പ്രതി സനീഷ് എറണാകുളം സെൻട്രൽ പൊലീസിന്റെ വലയിൽ. തൊടുപുഴ സ്വദേശി സനീഷ് വിദേശത്തും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് വൻ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്.വിവാഹ മോചന കേസുമായി എത്തുന്ന സ്‍ത്രീകളെ ജോലി വാഗ്‌ദാനം ചെയ്‌ത്‌ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിൻകരയിലെ ഒരു അഭിഭാഷകയാണ്. പിന്നീട് റെയിൽവേയിലും, വിദേശത്തും ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഇവരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിക്കും എന്നാണു റിപ്പോർട്ട്. മയക്കു മരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി നൽകിയ പരാതിയിൽ പറയുന്നു .തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാൽ അശ്ലീല വീഡിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി.വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവർ ഏറെയാണ്. കാസർഗോഡ്‌ സ്വദേശിയായ യുവതി എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

Related posts

Leave a Comment